ചാലക്കുട:,വന്യ മൃഗ ശല്യത്തിൽ നിന്നും,അതിരപ്പിള്ളിയിലെ ജനങ്ങൾക്ക്‌ ജീവനും സ്വത്തിനും സംരക്ഷണം കിട്ടണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും,പുതുക്കിയ വന നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപെട്ടു കൊണ്ടും, അതിരപ്പിള്ളി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി വെറ്റിലപ്പാറ ഫോറസ്റ്റ്,സ്റ്റേഷനിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. അതിരപ്പിള്ളി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജയചന്ദ്രൻ, വൈസ് പ്രസിഡണ്ട് ജോമോൻ,ബ്ലോക്ക് വൈസ് പ്രസിഡണ്ട് മുരളി ചക്കൻതറ, കർഷക കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജോസ് മുണ്ടാടൻ, കർഷക കോൺഗ്രസ് അതിരപ്പിള്ളി മണ്ഡലം പ്രസിഡണ്ട് ബിജു പറമ്പി, വൈസ് പ്രസിഡണ്ട് C’O,ബേബി, മിൽമ പ്രസിഡണ്ട് സാന്റോ കൊറ്റം,1-ാം വാർഡ്, മെമ്പർ മനു പോൾ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാന്റി ജോസഫ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.