തിരൂർ :ഫാഷിസത്തിനു എതിരെയുള്ള പോരാട്ടം സമൂഹം ഏറ്റടുത്തിരിക്കുകയാണന്നും മതേതര മുന്നണികൾ സമുഹത്തിൻ്റെ വികാരങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കണമെന്നു താൽക്കാലിക രാഷ്ട്രിയ ലാഭത്തിന് വേണ്ടി ഫാഷിസ്റ്റുകളെ കൂട്ടുപിടിക്കുന്ന പ്രവണത സമൂഹം തള്ളിക്കളയുമെന്നും മൗലാനാ അബുൽ കലാം ആസാദ് റിസർച്ച് ഫൗണ്ടേഷൻ തിരൂഏരിയാ നേതൃസംഗമം അഭിപ്രായപ്പെട്ടു. പാലക്കാട് വടകര തിരഞ്ഞടുപ്പിലെ വോട്ടർമാരുടെ ജനാഭിപ്രായം ആ മണ്ഡലങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലന്നും കേരളിയ സമൂഹത്തിൻ്റേ പൊതുവായുള്ളതാണന്നും സംഗമം അഭിപ്രായപ്പെട്ടു.
മൗലാനാ അബുൽ കലാം ആസാദ് രാഷ്ടിയ മേഖലയിലും മത മണ്ഡലങ്ങളിലും വർത്തമാനകാലമതരാഷ്ടിയ പ്രവൃത്തകർക്ക് മാതൃകായോഗ്യനാണന്നും തിരുര്‍ താഴേപ്പാലം ചേർന്ന സംഗമം അഭിപ്രായപ്പെട്ടു.
ചരിത്രകാരൻ പി.എ റശീദ് ഉൽഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹാശിം അൽഹദാദ് അദ്ധ്യക്ഷനായിരുന്നു.
ഡോ. അബദുറഹ്മാൻ ആദർശ്ശേരി, അസിസ് മാസ്റ്റർ : മജീദ് മാടമ്പാട്ട്, VK അബ്ദുൽ ഗഫൂർ ഇസ്മായിൽ മാസ്റ്റർ മുഹമ്മദ് അസ്ഹർ , Cm Tബാവ DCC സെക്രട്ടറി യാസർ പൊട്ടച്ചോല
സയ്യിദ് മുത്തു കോയ തങ്ങൾ ശരീഫ് ,കബീർ തങ്ങൾ സി കെ എം ബാപ്പു ഹാജി ‘അലിക്കുട്ടി.കെ. എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാനജനറൽസെക്രട്ടറി ഡോഖാസിമുൽ ഖാസിമി സ്വാഗതവും ജില്ലാ സെക്രട്ടറി അഡ്വ.. മുഹമ്മദ് ദാനിഷ് നന്ദിയും പറഞ്ഞു.
Leave a Reply