ചേലക്കര:…….പാമ്പാടി ഐവർമഠം ശ്മശാനത്തിൽ ചുടലഭദ്രയുടെ കളിയാട്ടം എന്ന പരിപാടി ഡിസംബർ 25ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വള്ളുവ നാടൻ മേഖലയിൽ ഭാരതപ്പുഴക്ക് തെക്കു അനുഷ്ടനങ്ങളോടെ നടക്കുന്ന പാമ്പാടി നിളാതീരത്തെ മഹാശ്മശാനത്തിലെ ക ളിയാട്ടം വൈകിട്ട് ആറുമുതൽ രാത്രി 12 മണി വരെ അരങ്ങേറും.

കേരള ഫോക്ലോർ അക്കാദമിയുടെ അംഗീകാരത്തോടെയാണ് സംഘടിപ്പിക്കുന്നത്. തിരുവില്വാമല ഐവർമഠം പൈതൃക സംസ്കാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുക. ചുടല ഭദ്രകാളി തെയ്യം, പൊട്ടൻ തെയ്യം, വിഷ്ണുമൂർത്തി തെയ്യം എന്നിവ കണ്ണൂർ അനീഷ് പെരുമലയന്റെ നേതൃത്വത്തിൽ അരങ്ങേറും.

ചടങ്ങു എം.പി. കെ.രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. തിരുവില്വാമലയിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ ഐവർമഠം പൈതൃക സംസ്കാര സംരക്ഷണ സമിതി പ്രസിഡണ്ട് ഡോക്ടർ സേതുമാധവൻ, സെക്രട്ടറി K ശശികുമാർ, രമേശ് കോരപ്പത്ത്, കളിയാട്ടം ആചാര്യൻ മോഹൻ കെ വേദകുമാർ, ശശി നഗരിപ്പുറം, ഹരി ശർമ്മ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.