കാലടി :കാലടി ബ്രഹ്മാനന്ദോദയം ജൂനിയർ ബേസിക് സ്കൂളിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസും കല, കായിക, ശാസ്ത്ര മേളകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റിന്റെയും മൊമെന്റോയുടെയും വിതരണവും നടത്തി. പി ടി എ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി സ്വാമി ശ്രീവിദ്യാനന്ദജി മഹാരാജ് ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ വി ബി സിദിൽ കുമാർ അധ്യക്ഷത വഹിച്ചു.

രക്ഷിതാക്കൾക്കുള്ളക്ലാസ്സ്‌പ്രശസ്ത കൗൺസിലർ സച്ചു മുരളീധരൻ നേതൃത്വം നൽകി. ഈ കാലഘട്ടത്തിലെ കുട്ടികൾ നേരിടുന്ന മാനസിക പിരിമുറുക്കവും അത് ലളിതമായ രീതിയിൽ പരിഹരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട മാർഗങ്ങളും ക്ലാസ്സിൽ വിവരിച്ചു രക്ഷിതാക്കൾക്ക് ഏറെ ഗുണകരമായി ക്ലാസ്സ്‌ അനുഭവപ്പെട്ടു.ഹെഡ് മിസ്ട്രസ് ജെസ്സി തോമസ്, അദ്ധ്യാപകരായ ഈശ്വരൻ നമ്പൂതിരി, ഹരികൃഷ്ണൻ, ശ്രുതി, അശ്വതി, സരസ്വതി , പി ടി എ വൈസ് പ്രസിഡന്റ്‌ അനീഷ് കെ അജി, മദർ പി ടി എ പ്രസിഡന്റ്‌ സന്ധ്യ എന്നിവർ സംസാരിച്ചു. പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ രാഗേഷ് ശർമ, രാജിസജി , രമ്യ, അഞ്ജു, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

Leave a Reply

Your email address will not be published.