കാലടി:- കവിയും അധ്യാപകനുമായിരുന്ന ബിജു പി നടുമുറ്റത്തിനെ കാലടി എസ് എൻ ഡി പി ലൈബ്രറിയിൽ നടക്കുന്ന ‘മനസ്സിൽ മായാതെ ‘സ്മൃതിഭാഷണ പരമ്പരയിൽ അനുസ്മരിച്ചു. സാമൂഹ്യ പ്രവർത്തകൻ എൻ പി ജോൺസൺ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ നിലാവ് കുട്ടികളുടെ സർവകലാശാല ഡയറക്ടർ ഇ കെ സുകുമാരൻ അധ്യക്ഷത വഹിച്ചു . ഐവർകാല രവികുമാർ , ബെന്നി പി നീലീശ്വരം, ശ്രീനി ശ്രീകാലം, രാധമുരളീധരൻ എന്നിവർ സംസാരിച്ചു .

പതിനൊന്നു ദിവസം തുടർച്ചയായി വൈകീട്ട് 6 ന് നടക്കുന്ന പ്രഭാഷണ പരമ്പരയിൽ ഇന്ന് ( 20.12.24 വെള്ളി) സിനിമാതാരം എൻ. ഗോവിന്ദൻകുട്ടിയെ അനുസ്മരിച്ച് കേരള സംഗീതനാടക അക്കാദമി മുൻ സെക്രട്ടറി ശ്രീമൂലനഗരം മോഹനൻ പ്രഭാഷണം നടത്തും. നാടക നടൻ കാഞ്ഞൂർ മത്തായി അധ്യക്ഷനായിരിക്കും.
നാളെ (21.12.24 ശനി) നോവലിസ്റ്റ് പാറപ്പുറത്തിനെ നിരൂപകൻ കെ. ബാബു പ്രദീപ് അനുസ്മരിക്കും. ഐവർകാല രവികുമാർ അധ്യക്ഷനായിരിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ കലാമണ്ഡലം ജനാർദ്ദനൻ ഫ്രാൻസ് കാഫ്ക, തോപ്പിൽ ഭാസി,നിത്യചൈതന്യ യതി ,കവിയൂർ പൊന്നമ്മ , തിരുനല്ലൂർ കരുണാകരൻ എന്നീ പ്രശസ്ത വ്യക്തിത്വങ്ങളെ അനുസ്മരിച്ചു കൊണ്ട് ജയകുമാർ കുറിച്ചിത്താനം, ജോഷി ഡോൺ ബോസ്കോ, എസ്.സുരേഷ്ബാബു, ഡോ. വത്സലൻ വാതുശ്ശേരി, ഡോ.എം.ആർ രാജേഷ്, ഡോ.കെ.വി ദിലീപ്കുമാർ എന്നിവർ പ്രഭാഷണങ്ങൾ നടത്തും.

യോഗങ്ങളിൽ അഡ്വ. കെ ബി സാബു, ഡോ. എടനാട് രാജൻ നമ്പ്യാർ , കാഞ്ഞൂർ പരമേശ്വരൻ ,മനുപ്രകാശ്, ,ഡോ. സുമ ജയചന്ദ്രൻ , സർജൂലൻ വാതുശ്ശേരി ,ഡോ. കെ എൻ ഉണ്ണികൃഷ്ണൻ എന്നിവർ അധ്യക്ഷത വഹിക്കും. മനസ്സിൽ മായാതെ സ്മൃതിഭാഷണപരമ്പര ഈ മാസം 24 നാണ് സമാപിക്കുന്നത്

Leave a Reply

Your email address will not be published.