തിരൂർ :കർഷകരെയും ആദിവാസികളെയും ബാധിക്കുന്ന വനനിയമ ഭേദഗതി ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ടു തിരൂർ നിയോജകമണ്ഡലം കർഷക കോൺഗ്രസ്സ് തിരൂരിൽ പ്രകടനവും നിയമത്തിന്റെ കരട് കത്തിച്ചു പ്രതിഷേധക്കനൽ സമരവും നടത്തി. കർഷക കോൺഗ്രസ് സംസ്ഥാനസമിതി അംഗം ഫസ്‌ലുദ്ധീൻ വാരണാക്കര ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്റ് നൗഫൽ മേച്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കുഞ്ഞാവ നേടുവഞ്ചേരി,
നൗഷാദ് പരന്നേക്കാട്, ചന്ദ്രൻ മുല്ലപ്പള്ളി, കുഞ്ഞിമുഹമ്മദ് തയ്യിൽ , ഷിനോദ് കൊടക്കാട്, ,വിശ്വനാഥൻ കെ.ടി, മുരളി മംഗലശ്ശേരി, ബീരാൻകുട്ടി പട്ടർനടക്കാവ്, കുഞ്ഞറമുട്ടി .സി, സുധാകരൻ വെട്ടം, ബാപ്പു അമരിയിൽ എന്നിവർ പ്രസംഗിച്ചു. കെ.മണികണ്ഠൻ , കുഞ്ഞുട്ടി മുറിവഴിക്കൽ, വേലായുധൻ , ചന്ദ്രൻ , അഹമദ്കുട്ടി.എ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.