ചെറിയമുണ്ടം :ചെറിയമുണ്ടം കൃഷിഭവൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ചെറിയമുണ്ടം കേരസമിതിയുടെ കീഴിൽ ആരഭിച്ച നാളികേരത്തിൽ നിന്നും മൂല്യവർധിത ഉൽപ്പന്നങ്ങളായ വെളിച്ചെണ്ണ, വെന്ത വെളിച്ചെണ്ണ എന്നിവയുടെ ഉൽപാദന – വിപണന യൂണിറ്റ് പറപ്പൂത്തടത്ത് ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന യുസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി ടി നാസർ ആദ്ധ്യക്ഷ്യം വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ റജീന , അംഗങ്ങളായ ടി എ റഹീം, എൻ എ നസീർ , ഒ സെയ്താലി , വി മൻസൂർ, ടി. ഇബ്രാഹിം കുട്ടി, ചെറിയമുണ്ടം കൃഷി ഓഫീസർ പി പി ഷഹനില , ചെറിയമുണ്ടം സർവ്വീസ് ബാങ്ക് പ്രസിഡണ്ട് വൈ. സൽമാൻ , കേര സമിതി പ്രസിഡണ്ട് സി കെ ഹൈദർ , സെക്രട്ടറി നെല്ലിയാളി അഷ്റഫ് , ട്രഷറർ ഷൗക്കത്ത്, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എ റഫീഖ് , സി. അറമുഖൻ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് നടത്തിപ്പുക്കാരായ പി. സുലൈഖ , കെ. ആയിഷുമ്മു എന്നിവർ പ്രവർത്തനം വിശദീകരിച്ചു. ഫോട്ടോ അടിക്കുറിപ്പ്: നാളികേര ഉൽപാദന-വിപണന യൂണിറ്റ് ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published.