വെള്ളമുണ്ട:
ജില്ലാ പഞ്ചായത്തിന്റെ പത്ത് ലക്ഷം രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന കട്ടയാട് എടത്തിൽ ഉന്നതിയിലെ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
വാർഡ് മെമ്പർ അബ്ദുള്ള കണിയാങ്കണ്ടി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം ബാലൻ വി, ഗ്രാമപഞ്ചായത്ത് അംഗം മേരി സ്മിത ജോയ്, സീതാറാം മിൽ ഡയറക്ടർ കെ. പി ശശികുമാർ, സ്റ്റീഫൻ കെ. ചീര എടത്തിൽ, മധു കെ, ബാബു സി തുടങ്ങിയവർ സംസാരിച്ചു.
ഗോത്ര വിഭാഗത്തിൽപ്പെട്ട
നൂറുകണക്കിന് ഗുണഭോക്താക്കൾക്ക് പ്രയോജനം ചെയ്യുന്ന എടത്തിൽ പദ്ധതി, ഒരു പ്രദേശത്തിന്റെ ദീർഘകാലത്തെ കുടിവെള്ള പ്രശ്നത്തിനാണ് പരിഹാരമാകുന്നത്.
Leave a Reply