തിരൂർ :എട്ടാം വാർഡിൽ തെരഞ്ഞെടുപ്പ് നടക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് ഇന്നലെ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധം പ്രഹസനവും അതിലേറെ വാർഡിലെ ജനങ്ങളെ കൊഞ്ഞനം കൂത്തുന്നതുമാണന്ന് എസ്.ഡി.പി.ഐ. കേട്ടുകേൾവിയില്ലാത്ത വിധം, അസാധാരണമയ കാലതാമസത്തിനും വാർഡ് അനാഥമായതിനും ഭരണപങ്കാളിത്തമുള്ള കോൺഗ്രസ്സും ഉത്തരവാധികളാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിന്റെ സമരം ആത്മാർത്ഥതയുള്ളതാണെങ്കിൽ ഉത്തരവാധികളായ പാർട്ടി മെമ്പർ മാർക്കെതിരെ നടപടിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു. ഇപ്പോൾ എസ് ഡി പി ഐ രാഷ്ട്രീയ സമരത്തിലേക്കും നിയമനടപടികളിലേക്കും നീങ്ങിയപ്പോഴാണ് കോൺഗ്രസ്സിന് വെളിപാടുണ്ടായത്. 21/8/2024 തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് അയച്ച റിപ്പോർട്ട് ശരിയായ രീതിയിൽ അല്ലാത്തതിനാൽ കമ്മീഷൻ റിപ്പോർട്ട് തിരിച്ചയച്ചു. അല്ലങ്കിൽ ഡിസംബർ 10 ന് തിരഞ്ഞെടുപ്പ് നടക്കുമായിരുന്നു. ആഗസ്ത് ,സെപ്തംബർ മാസങ്ങളിൽ ഒഴിവ് വന്ന വാർഡുകളിൽ പോലും കഴിഞ്ഞ 10 ന് തെരഞ്ഞെടുപ്പ് നടന്നിരുന്നു.പഞ്ചായത്ത് പ്രസിഡണ്ട് – നൗഷാദ്.സീ.വി.
വൈസ് പ്രസിഡണ്ട്.- ശരീഫ് എൻ.പി.
Leave a Reply