ആലുവ :ആലുവ നൊച്ചിമ ചാലിൽപാടം കണ്ടത്തിൽ വീട്ടിൽ ഷൊഹൈബ് മുഹമ്മദ് (32), കണ്ണമാലി കണ്ടകടവ് കണ്ടത്തിൽ വീട്ടിൽ റോജൻ സേവ്യർ (48) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ബസ് സർവ്വീസ് നിർത്തിയത് ചോദ്യം ചെയ്തതിനാണ് ആക്രമിച്ചത്. രണ്ട് പേരുടെയും ലൈസൻസ് റദ്ദ് ചെയ്യുന്നതിന് ആർ.ടി.ഒ ഓഫീസിലേക്ക് റിപ്പോർട്ട് നൽകും. ആലുവ ഡി.വൈ.എസ്.പി റ്റി.ആർ. രാജേഷിൻ്റെ നിർദ്ദേശപ്രകാരം പോലീസ് കർശന വാഹന പരിശോധന നടത്തി വരുന്നുണ്ട്. പെർമിറ്റ് ലംഘനം നടത്തുന്ന ബസുകൾക്കെതിരെ നിയമനടപടികളും, ഫൈനും നൽകിവരുന്നുണ്ട്.
Leave a Reply