കൊരട്ടി. കൊരട്ടി പോളിടെക്നിക്കിൻ്റെ 2024-25 വർഷത്തെ കോളേജ് യൂണിയൻ ഉദ്ഘടനം പ്രശസ്ത പ്രഭാഷകൻ അഡ്വ കെ ആർ സുമേഷ് നിർവ്വഹിച്ചു. പോളിടെക്നിക്ക് യൂണിയൻ ചെയർമാൻ അനന്തു കൃഷ്ണ എം. രാജു അധ്യക്ഷത വഹിച്ചു.ആർട്സ് ക്ലബിൻ്റെ ഉദ്ഘാനം പ്രശസ്ത ഹാസ്യ കലാകാരനും ടെലിവിഷൻ താരവും ആയ പ്രദീപ് പൂലാനി നിർവ്വഹിച്ചു. കോളേജ് യൂണിയൻ ഭാരവാഹികൾക്കുള്ള സത്യപ്രതിജ്ഞ പോളിടെക്നിക്ക് പ്രിൻസിപ്പൽ ശ്രീജ കെ.കെ. ചൊല്ലി കൊടുത്തു.
പോളിടെക്നിക്ക് യൂണിയൻ കൗൺസിലർ അഭിഷേക് എസ് , ജനറൽ സെക്രട്ടറി അതുൽ എം പ്രദീപ്, വിവിധ വകുപ്പ് മേധാവികളായ പ്രദിപ് ടി.ജി. സിന്ധുമോൾ കെ, അഞ്ജു വി അശോകൻ, യൂണിയൻ അഡ്വൈസർ സനീഷ് കെ എസ് ,വിജയകുമാർ വി ജി എന്നിവർ പ്രസംഗിച്ചു പിന്നീട് വിവിധ മേഖലകളിൽ നേട്ടങ്ങൾ നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും, വിവിധ കലാപരിപാടികളും അരങ്ങേറി
Leave a Reply