തിരൂർ : വിമൻ ഇന്ത്യ മൂവ് മെന്റ് തിരൂർ മണ്ഡലം കമ്മിറ്റി തിരൂരിൽ മങ്ങാട് പ്രവർത്തിക്കുന്ന കിൻഷിപ്പ് റിഹാബിലിറ്റേഷൻ യൂണിറ്റിലേക്ക് വാട്ടർ ഫിൽറ്റർ സമർപ്പിച്ചു.
സമർപ്പണ ഉത്ഘാടനം വിമൻ ഇന്ത്യ മൂവ് മെന്റ് മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ ലൈല ശംസുദ്ധീൻ പെരിന്തൽമണ്ണ നിർവഹിച്ചു.

ശേഷം നടന്ന ചടങ്ങ് ഉത്ഘാടനം ചെയ്തു കൊണ്ട് വിമൻ ഇന്ത്യ മൂവ് മെന്റ് ലൈല ശംസുദ്ധീൻ സംസാരിച്ചു. നിങ്ങളെ കുറിച്ച് ഒരുപാട് കാലമായി പറഞ്ഞു കേട്ടിട്ടുണ്ടങ്കിലും ഇന്ന് നിങ്ങളെ നേരിട്ട് കണ്ടു കൊണ്ട് നിങ്ങളുമായി സ്നേഹം പങ്കു വെക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം തോന്നുന്നു വെന്നും,നിങ്ങളുടെ മുഖത്തു നോക്കുമ്പോൾ യാതൊരു പ്രയാസവും കൂടാതെ നിൽക്കുന്നതും എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.വിമൻ ഇന്ത്യ മൂവ് മെന്റ് രാജ്യത്തെ അടിച്ചമർത്ത പെട്ട സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി മുന്നിൽ നിന്ന് കൊണ്ട് പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണന്നും,ഇന്ന് ഇന്ത്യ രാജ്യത്ത് സ്ത്രീ സുരക്ഷക്ക് വേണ്ടി ശബ്ദിക്കുന്ന ഏക കൂട്ടായ്മ വിമൻ ഇന്ത്യ മൂവ് മെന്റ് ആണെന്നും ലൈല കൂട്ടി ചേർത്തു.നാസിയ ടീച്ചർ, ആഷിദ ആദം, ആബിദ തിരൂർ, സക്കീന തിരൂർ,കദീജ അഷ്‌റഫ്‌ എന്നിവർ സംസാരിച്ചു.

കിൻഷിപ്പ് ഡയറക്ടർ നാസർ കുറ്റൂർ കിൻഷിപ്പ് ചെയ്യുന്ന സേവനങ്ങളെക്കുറിച്ചും, ഇത് ഇത്രത്തോളം വലിയ രൂപത്തിൽ എത്തി നിൽക്കുന്നതിനെക്കുറിച്ചും വിശദമായി സംസാരിച്ചു. കുട്ടികളുടെയും, ഷാഫി സബ്കയുടെയും കലാപരിപാടികളുo ചടങ്ങിൽ അരങ്ങേറി.വിമൻ ഇന്ത്യ മൂവ് മെന്റ് തിരൂർ മണ്ഡലം സെക്രെട്ടറി റിഷാന വെട്ടിച്ചിറ സ്വാഗതവും കിൻഷിപ് റിയാബിലിറ്റേഷൻ അംഗം ലിയാകത്ത് ഹുസൈൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.