കൊരട്ടി:തൊഴിലുറപ്പ് കൂലി കുടിശിഖ വിതരണം ചെയ്യുക, തൊഴിലുറപ്പ് കൂലി 600 രൂപയാക്കുക, തൊഴിൽ ദിനം വർഷത്തിൽ 200 ദിവസം ആക്കുക, തൊഴിൽ വെട്ടികുറക്കുന്ന കേന്ദ്ര സർക്കാർ നടപടി അവസാനിപ്പിക്കുക, തൊഴിൽ സമയം രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെയാക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉനയിച്ച് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ കൊരട്ടി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ കൊരട്ടി പോസ്റ്റോഫീസിലേക്ക് തൊഴിലാളി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
ധർണ്ണ യൂണിയൻ ചാലക്കുടി ഏരിയ സെക്രട്ടറി ജെനീഷ് പി ജോസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു അധ്യക്ഷത വഹിച്ചു. എൻ. ആർ.ജി യൂണിയൻ ചാലക്കുടി ഏരിയ പ്രസിഡൻ്റ് ഷിമ സുധിൻ, കൊരട്ടി പഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ കെ.ആർ സുമേഷ്, നൈനു റിച്ചു ,കെ.പി. തോമാസ്, എ.എ. ബിജു, കെ.കെ. രാജൻ, ജിസി പോൾ, റെയ്മോൾ ജോസ് എന്നിവർ പ്രസംഗിച്ചു.
Leave a Reply