തിരൂർ :തലക്കടത്തൂർ ചുടലപ്പുറം ഗ്രൗണ്ടിൽ എട്ടു വയസ്സായ കുട്ടികളുടെ ഫുട്ബോൾ കളി കാണികൾക്ക് കൗതുകമായി. പത്തോളം ടീമുകൾ ടൂർണമെന്റിൽ മാറ്റുരച്ചു.
എക്സെലന്റ് പരന്നേകാട്, ചാമി യൂത്ത് ക്ലബ്ബ് ചോലപ്പുറം എന്നിവരാണ് ഫൈനലിൽ എത്തിയത്. ഫൈനലിൽ ഇരു ടീമുകളും ഗോൾ അടിക്കാതെ പെനാൽറ്റി ഷൂട്ടൗട്ട് വെക്കുകയായിരുന്നു, പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ട് ഗോളുകൾക്ക് ചാമി യൂത്ത് ക്ലബ്ബ് ചോലപ്പുറം വിജയിച്ചു. 10 ടീമുകളും ആവേശമായാണ് കളിച്ചത്.
സ്ത്രീകളും കുട്ടികളും അടക്കം ഉണ്ടായിരുന്ന കാണികൾക്ക് കളി ഒരു കൗതുകമായി മാറി.

https://chat.whatsapp.com/KmGJIE9ON8aI4LDgEl48d7

Leave a Reply

Your email address will not be published.