പുതുപ്പറമ്പ് അബ്ദുൽ ബാരി അക്കാദമി ഉദ്ഘാടന സമ്മേളനത്തിനു ഇഖാമത്ത് നഗറിൽ ഇന്നലെ തുടക്കമായി
വൈകീട്ട് ഏഴിന് നടന്ന ആത്മീയ സമ്മേളനത്തിന് സയ്യിദ് അലി ബാഫാഖി തങ്ങൾ പ്രാർത്ഥന നിർവഹിച്ചു സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി കൂരിയാട് ഉദ്ഘാടനം ചെയ്തു. സമസ്ത മലപ്പുറം മേഖല ട്രഷറർ സയ്യിദ് ജഅ്ഫർ തുറാബ് ബാഖവി അധ്യക്ഷത വഹിച്ചു. ഹുസൈൻ അഹ്സനി കാമിൽ സഖാഫി സ്വാഗത ഭാഷണം നടത്തി.ആറ്റുപുറം അലി ബാഖവി മുഖ്യ പ്രഭാഷണം നടത്തി.
ഉദ്ഘാടന സമ്മേളന സുവനീറും മുത്ത് നബിയുടെ ഉമ്മമാർ എന്ന പുസ്തകവും സയ്യിദ് അലി ബാഫഖി തങ്ങൾ പ്രകാശനം ചെയ്തു ഹാഫിള് സ്വാദിഖ് അലി ഫാളിലി ഗൂഡല്ലൂർ ഖത്തുമുൽ ബുർദ മജ്ലിസിന് നേതൃത്വം നൽകി.സമാപന പ്രാർത്ഥനക്ക് നൂറുസ്സാദാത്ത് സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ അൽ ബുഖാരി ബായാർ നേതൃത്വം നൽകി. ഏഴ് ദിവസം നീണ്ടു നിൽക്കുന്ന പരിപാടി ഇന്ന് സമാപനം കുറിക്കും.സയ്യിദ് ഹസൻ ശാത്വിരി തോട്ടക്കോട് യഅ്കൂബ് അഹ്സനി മുഹ് യുദ്ധീൻ ബാഖവി അബ്ദുൽ അസീസ് സഖാഫി ഏലമ്പ്ര സംബന്ധിച്ചു.
സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന ഫാമിലി മീറ്റിൽ മസ്ഊദ് സഖാഫി ഗൂഡല്ലൂർ വിഷയാവതരണം നടത്തി.
Leave a Reply