വൈലത്തൂർ : സാമ്പത്തിക പ്രതിസന്ധി മൂലം വളരെയേറെ പ്രയാസപ്പെട്ട് ജനജീവിതം ദുസ്സഹമായി നീങ്ങുന്ന സാഹചര്യത്തിൽ പോലും വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ച് പൊതുസമൂഹത്തിനു മേൽ വലിയ ആഘാതം അടിച്ചേൽപിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത സമര പരിപാടിയുടെ ഭാഗമായി KVVES വൈലത്തൂർ യൂണിറ്റ് കമ്മറ്റി ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
പ്രകടനത്തിന് യൂണിറ്റ് പ്രസിഡൻ്റ് അഷറഫ് പന്നിക്കണ്ടത്തിൽ, പി.കെ ഷമീം ദാമോദരൻ മാസ്റ്റർ, ഇ.പി. മുജീബ് ഇബ്രാഹിം കുട്ടി ,’മുജീബ് സാരിഫ് സലീം ചോയ്സ്, മുത്തു. ഫിറോസ് ,രാജേഷ് സമയം തുടങ്ങിയവർ നേതൃത്വം നൽകി
Leave a Reply