തിരൂര്‍ – ടൗണ്‍ ടീം പരിയാപുരത്തിന്‍റ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 20,21,22 തിയ്യതികളില്‍ പരിയാപുരം ഫെസ്റ്റ് 2024 സംഘടിപ്പിക്കും.
വെട്ടത്ത് നാടിന്‍റ ഗതകാല പ്രൗഡിയും വര്‍ത്തമാന കാല സവിശേഷതകളും സമ്മേളിക്കുന്ന കലാകായിക വ്യാപാര വിനോദ സാംസ്കാരിക പരിപാടികളാണ് മൂന്ന് ദിവസവും നടക്കുക.ഡിസംബര്‍ 20 ന് വൈകീട്ട് 4 മണിക്ക് സോഷ്യല്‍മീഡിയയില്‍ തരംഗമായ കൊമ്പന്‍കാട് കോയയും കുഞ്ഞാപ്പുവുമാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.

പാരമൗണ്ട് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന മെഗാകുക്കറി മത്സരം,തിരൂര്‍ പേജ് റസ്റ്റോറന്‍റ് ഒരുക്കുന്ന മെഗാഫുഡ് ഫെസ്റ്റ്,കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അമ്യൂസ് മെന്‍റ് റൈഡ്സ്,നാട്ടു ചന്ത,ആര്‍ട്ട് ഗ്യാലറി എന്നിവ പരിപാടിയിലെ മുഖ്യ ആകര്‍ഷകങ്ങളായ ഇനങ്ങളാണ്.കുട്ടികളുടെ കലാകായിക മത്സരങ്ങള്‍,വയോജനങ്ങള്‍ക്കായി പാട്ടും പറച്ചിലും,ചിത്ര രചന മൈലാഞ്ചി മത്സരങ്ങള്‍,മാരത്തോണ്‍ ഓട്ട മത്സരം,മ്യൂസിക്കല്‍ ഫ്യൂഷന്‍,ഡി.ടി പ്രോഗ്രാം,ഗസല്‍ നിലാവ് എന്നിവയും അനുബന്ധമായി നടക്കും.എംവിആര്‍ ക്യാന്‍സര്‍ സെന്‍ററും ശിഹാബ്തങ്ങള്‍ സഹകരണ ആശുപത്രിയും നേതൃത്വം നല്‍കി രക്തദാനവും രക്തഗ്രൂപ്പ് ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിക്കും.

22 ന് വൈകീട്ട് കേരളീയ നാടോടികലകള്‍ ഉള്‍പ്പെടുന്ന സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിക്കും.സമാപന സമ്മേളനം ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ കെ.പി ഹുസൈന്‍ ഉദ്ഘാടനം ചെയ്യും.എം.എല്‍.എ കുറുക്കോളി മൊയ്തീന്‍ മുഖ്യാതിഥിയാവും.ബ്ളോക്ക് പഞ്ചായത്ത് പ്രഡിഡന്‍റ് അഡ്വ യു.സൈനുദ്ദീന്‍,വെട്ടം പഞ്ചായത്ത് പ്രസിഡന്‍റ് നൗഷാദ് നെല്ലാഞ്ചേരി ,ജനപ്രതിനിധികള്‍,രാഷ്ട്രീയസാംസ്കാരിക വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.തുടര്‍ന്ന് പട്ടുറുമാല്‍ ഫെയിം നൗഷാദ് പറവണ്ണ അവതരിപ്പിക്കുന്ന ഇശല്‍ നിലാവ് അരങ്ങേറും.പരിപാടിയോടനുബന്ധിച്ച് പ്രവാസി ബുള്ളറ്റിന്‍ ഒരുക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ.സി ഷംനാദ്,ബഷീര്‍ കൊടക്കാട്,മുഹമ്മദ് കണ്ണമ്പലം,ബാവ നൈന,,കെ.എം ഹസന്‍ എന്നിവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published.