വി ഡി സതീശൻ കോൺഗ്രസിൻറെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മുനമ്പം പ്രശ്നത്തിൽ
അദ്ദേഹം ഇടപെട്ട് സംസാരിച്ച രീതി, കാര്യങ്ങൾ മനസ്സിലാക്കാതെ ഒരു സമൂഹത്തെ ആക്ഷേപമുനയിൽ നിർത്താനാണ് സ്വന്തം പ്രസ്താവനയിലൂടെ ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കുന്നു.
ആർഎസ്എസു മായി ക്രിയാത്മകമായ ബന്ധമുണ്ട് എന്ന് സംശയിക്കപ്പെടുന്ന ഇദ്ദേഹത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തീരുമാനമെടുക്കാതെ പോയാൽ ഇയാൾ കേരളത്തെ ‘ മറ്റൊരു യു.പി ആക്കും ‘എന്ന് തോന്നിപ്പോകുന്നു .
ഇദ്ദേഹത്തെ മനസ്സിലാക്കാതെ മുന്നോട്ടുപോയാൽ മഹത്തായ കോൺഗ്രസ് പ്രസ്ഥാനം രക്ഷപ്പെടില്ല. തലപ്പത്തിരിക്കുന്ന ഇത്തരം ആളുകളെ കോൺഗ്രസ് നേതൃത്വം യഥാവിധം മനസ്സിലാക്കണമെന്ന് താല്പര്യപ്പെടുന്നു. ഇല്ലെങ്കിൽ, ഇയാൾ നിസ്സാരമായി കാണുന്ന പാവപ്പെട്ട ഞങ്ങളെപ്പോലെയുള്ള പൊതു ജനങ്ങൾ അതി ശക്തമായ ഗാന്ധിയൻ സമരം ചെയ്യേണ്ടി വരുമെന്ന് ഓർമിപ്പിക്കുന്നു
സയ്യിദ് ഹാഷിം അൽ ഹദ്ദാദ്
ചെയർമാൻ, ഇമാം ഹദ്ദാദ് ട്രസ്റ്റ്, പെരുമ്പിലാവ്’
Leave a Reply