പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻറും, ഗവ. മോഡൽ ലാബ് സ്കൂളും സംയുക്തമായി ലോക ഭിന്നശേഷി ദിനാഘോഷം സംഘടിപ്പിച്ചു. പുത്തൻ പീടിക പുള്ളിക്കലകത്ത് പ്ലാസയിൽ വെച്ച് നടന്ന ജീവനം 2024 കെ.പി ജലീൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിയാസ് പുളിക്കലകത്ത് മുഖ്യ പ്രഭാഷണം നടത്തി.

അനിൽ പരപ്പനങ്ങാടിയുടെ മാജിക് ഷോയും അരങ്ങേറിയ ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് നൗഫൽ ഇല്യൻ അധ്യക്ഷത വഹിച്ചു. സെൻ്റർ കോഡിനേറ്റർ ടി.ജിഷ സ്വാഗതം പറഞ്ഞു. പരപ്പനങ്ങാടി നഗരസഭ കൗൺസിലർ ഫൗസിയ, ജി എം എൽ എസ് പി ടി എ പ്രസിഡൻ്റ് കെ.പി സൗമ്യ, പി ടി എ വൈസ് പ്രസിഡൻ്റ് കെ.ടി ആയിഷാബി, അധ്യാപകരായ ടി.കെ രജിത, കെ.കെ.ഷബീബ, കെ. തുളസി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അധ്യാപിക ഫാത്തിമത്ത് സുഹറ ശാരത്ത് നന്ദി പറഞ്ഞു.

തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി, പങ്കെടുത്ത മഴുവൻ വിദ്യാർത്ഥികൾക്കും സമ്മാന വിതരണം നടത്തി. സമ്മാനങ്ങൾ ജെ സി ഐ പരപ്പനങ്ങാടി ചാപ്റ്റർ പ്രസിഡൻ്റ് ഷറഫു മാപ്പുറം, ഭാരവാഹി ലത്തീഫ് കോണിയത്ത്, ലയൺസ് ക്ലബ് പ്രസിഡൻ്റ് സി.പി മൃണാൾ, പിടിഎ കമ്മറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു

Leave a Reply

Your email address will not be published.