തിരൂർ: 2024-2027 കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എസ്ഡിപിഐ സംസ്ഥാന നേതാക്കൾക്ക് എസ് ഡി, പി, ഐ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴിൽ ഡിസംബർ നാലാം തീയതി ബുധനാഴ്ച വൈകിട്ട് 5 മണിക്ക് കോട്ടക്കൽ വെച്ച് സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ സമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിന്റെ മുന്നോടിയായി ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ നേതാക്കളെ ആനയിച്ചുകൊണ്ട് ചങ്കുവെട്ടിയിൽ നിന്നും റാലി ആരംഭിക്കും.
എടരിക്കോട് ടി. എം ഷൗക്കത്ത് നഗറിൽ നടക്കുന്ന സമ്മേളനം എസ് ഡി പി ഐ ദേശീയ സെക്രട്ടറി റിയാസ് ഫറങ്കിപ്പേട്ട് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് അൻവർ പഴഞ്ഞി അധ്യക്ഷതവഴിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പ്രസിഡണ്ട് സി പി എ ലത്തീഫ് ഉൾപ്പെടെയുള്ള ഭാരവാഹികളും സംസ്ഥാന സമിതി അംഗങ്ങളും സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് സൈതലവി ഹാജി, ജില്ലാ സെക്രട്ടറി അഡ്വക്കറ്റ് കെ സി നസീർ, ജില്ലാ കമ്മിറ്റി അംഗം നജീബ് തിരൂർ എന്നിവർ പങ്കെടുത്തു.
Leave a Reply