കൊരട്ടി: കൊരട്ടി പഞ്ചായത്തിലെ വിവിധ പുറംമ്പോക്ക് സ്ഥലങ്ങളിലെ കൈവശക്കാർക്ക് ഉടൻ പട്ടയം അനുവദിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് സി.പി.ഐ (എം) കൊരട്ടി ഈസ്റ്റ് ലോക്കൽ സമ്മേളനം ആവിശ്യപ്പെട്ടു. പഞ്ചായത്തിലെ കന്നുകാലി മേച്ചിൽപുറം, പി. ഡ ബ്ലി ഡി. പുറംമ്പോക്ക്, തോട്, കുളം, ഇറിഗേഷൻ തുടങ്ങിയ പുറംമ്പോക്കുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ആണ് നിലവിൽ പട്ടയം കിട്ടാൻ താമസം വരുന്നത്.
ലോക്കൽ പ്രതിനിധി സമ്മേളന്നം സി പി. ഐ (എം) തൃശ്ശൂർ ജില്ല കമ്മിറ്റി അംഗം പി.ആർ വർഗ്ഗീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഡ്വ കെ.ആർ സുമേഷ്, എ.എ. ബിജു, ടി.കെ. ഷൈലജ എന്നിവർ അടങ്ങിയ പ്രസിഡിയം സമ്മേളനം നിയന്ത്രിച്ചു. റെഡ് വള്ളണ്ടിയർ പരേഡ്, പ്രകടനം എന്നിവയെ തുടർന്ന്
പൊതു സമ്മേളനം മലപ്പുറം ജില്ല കമ്മിറ്റി അംഗം ബി.ജി ശ്രീജിത്ത് തവന്നുർ ഉദ്ഘാടനം ചെയ്തു സി.പി.ഐ (എം ) ചാലക്കുടി ഏരിയ കമ്മിറ്റി അംഗം എം. ജെ. ബെന്നി അധ്യക്ഷത വഹിച്ചു. ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ് അശോകൻ , കെ.പി. തോമാസ് , കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു, അഡ്വ.കെ.ആർ. സുമേഷ്, എ.എ. ബിജു എന്നിവർ പ്രസംഗിച്ചു. സി.പി.ഐ (എം) കൊരട്ടി ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ പുതിയ സെക്രട്ടറിയായി എ.എ. ബിജുവിനെ തിരഞ്ഞെടുത്തു.
Leave a Reply