സ്പോർട്സ് വെയർ മാനുഫാക്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് യു ഷറഫലി സംസാരിക്കുന്നു

തിരൂർ:സ്പോർട്സ് വസ്ത്രങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന കേരളം ഇന്ന് ആ മേഖലയിൽ സ്വയം
പര്യാപ്തത കൈവരിച്ചിട്ടുണ്ടെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു
സ്പോർട്സ് വെയർ മാനുഫാക്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം
ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് ജോസ്പോൾ അധ്യക്ഷത വഹിച്ചു.

കേരള സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് യു ഷറഫലി ലോഗോ പ്രകാശനം നടത്തി.
സംഘടനയുടെ മുഖപത്രമായ എസ്.എം.എ ബുള്ളറ്റിൻ ഇന്ത്യൻ ക്യാപ്റ്റൻ ഐ എം വിജയൻ പ്രകാശനം ചെയ്തു.കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് പട്ടാഭിരാമൻ മുഖ്യപ്രഭാഷണം നടത്തി.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു.ചെന്താമരാക്ഷൻ,ജലീൽ മയൂര ,ഉമ്മർ പാലക്കാട്
ഷാജഹാൻ, തോപ്പിൽ
ഷാജി വയനാട്
സൂസന്ന ബാബു
ജോസ് കോട്ടയം
എന്നിവർ സംസാരിച്ചു.

പുതിയ സംസ്ഥാന ഭാരവാഹികളായി
ജലീൽ മയൂര മലപ്പുറം പ്രസിഡണ്ടും ഉമ്മർ പാലക്കാട് ജനറൽ സെക്രട്ടറിയുമായി തെരഞ്ഞെടുത്തു

സ്പോർട്സ് വെയർ മാനുഫാക്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ജലീൽ മയൂര
ജനറൽ സെക്രട്ടറി
ഉമ്മർ പാലക്കാട്

Leave a Reply

Your email address will not be published.