ചാലക്കുടി :ചാലക്കുടി – മേലൂർ /മുരിങ്ങൂരിൽ നാഷണൽ ഹൈവേയിൽ മേൽപ്പാലം നിർമ്മിക്കണമെന്ന് സിപിഐഎം മേലൂർ സൗത്ത് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
മേലൂരിലേക്ക് ഉള്ള പ്രധാനപ്പെട്ട സഞ്ചാര മാർഗമായ മുരിങ്ങൂരിൽ നാഷണൽ ഹൈവേ യിൽ 4.5 മീറ്റർ ഹൈറ്റിലും 12 മീറ്റർ വീതിയിലുമുള്ള ലൈറ്റ് വെയ്ക്കിൾ അടിപ്പാതയാണ് NH അതോറിറ്റി നിർമിക്കാൻ പോകുന്നത്. ഇത് മെലൂരിലെ ഭാവി വികസനത്തിന് തടസ്സമാകുന്നതാണ്. മേലൂർ വഴി അതിരപ്പിള്ളി ടൂറിസം മേഖലയിലേക്ക് എളുപ്പത്തിൽ സഞ്ചരിക്കാവുന്ന രീതിയിൽ വികസിച്ചു കൊണ്ടിരിക്കുകയാണ്.
നിർമല കോളേജ് അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കാൾസ് ബിയർ കമ്പനി അടക്കമുള്ള നിരവധി വ്യവസായ സ്ഥാപനങ്ങൾ എന്നിവക്കെല്ലാം ഈ തീരുമാനം വലിയ ബുദ്ധിമുട്ട് ആക്കും. ഭാവി മേലൂരിന്റെ വികസന സ്വപ്നങ്ങൾക്ക് വലിയ തിരിച്ചടിയാകുന്ന അടിപ്പാത നിർമാണം പിൻവലിച്ചു മുരിങ്ങൂരിൽ മേൽപ്പാലം നിർമിക്കാൻ അധികാരികൾ തയ്യാറാകണമെന്ന് സമ്മേളനം ആവശ്യപ്പവടുകയാണ്.. പി. ആർ. ബിബിൻ രാജ്, ഹൈമാവതി ശിവൻ, ഇ. കെ. കൃഷണൻ എന്നിവരടങ്ങുന്ന പ്രസീടിയം സമ്മേളനം നിയന്ത്രിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം adv :കെ. ആർ. വിജയ സമ്മേളനം ഉത്ഘാടനം ചെയ്തു. പാർട്ടി ഏരിയ സെക്രട്ടറി കെ. എസ്. അശോകൻ, ടി. പി. ജോണി, കെ. പി. തോമസ്,ജെനിഷ് പി ജോസ്, സി. കെ. ശശി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.സമ്മേളനം സെക്രട്ടറി ആയി പി. പി. ബാബുവിനെ തിരഞ്ഞെടുത്തു.
Leave a Reply