മലപ്പുറം: 500 വർഷമായി മുസ്ലിങ്ങൾ ആരാധന നടത്തുന്ന ഉത്തരപ്രദേശിലെ പുരാതനമായ ശാഹി ജുമാ മസ്ജിദ് കയ്യേറാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ മതേതര വിശ്വാസികൾ രംഗത്ത് വരണമെന്ന് നാഷണൽ ലീഗ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

ആരാധനാലയങ്ങളുടെ കാര്യത്തിൽ രാജ്യം സ്വാതന്ത്ര്യം നേടുമ്പോഴുള്ള സ്റ്റാറ്റസ്കോ നില നിർത്തണമെന്ന 1991 ലെ ആരാധനാലയ സംരക്ഷണ നിയമം നിലനിൽക്കെ സംഘപരിവാർ സഹയാത്രികരായ ഉദ്യോഗസ്ഥരെ കൂട്ട് പിടിച്ച് നടത്തുന്ന നീക്കം രാജ്യത്തിന്റെ അഖണ്ഡതക്കും, ഭരണഘടനക്കും എതിരാണെന്നും ശാഹി മസ്ജിദിന് ബാബരി മസ്ജിദിന്റെ അവസ്ഥ വരാതിരിക്കാൻ രാജ്യം ജാഗ്രത പാലിക്കണമെന്നും, ജനാതിപത്യ രീതിയിൽ പ്രതിഷേധിക്കുന്നവരെ വെടിവെച്ചു കൊല്ലുന്ന സമീപനം പ്രതിഷേധാർഹമാണെന്നും പ്രസിഡന്റ് ഒ എം. ജബ്ബാർ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അഭിപ്രായപ്പെട്ടു.

സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി. ഇസ്മായിൽ യോഗം ഉത്ഘാടനം ചെയ്തു. പ്രൊഫ: കെ കെ. മുഹമ്മദ്‌, സി എച്. മുസ്തഫ, എം. അലവി കുട്ടി മാസ്റ്റർ, മേച്ചേരി സീതി ഹാജി, എം. ഹംസ കുട്ടി ചെമ്മാട്, കെ കെ. മൊയ്‌ദീൻ കുട്ടി മാസ്റ്റർ, കുഞ്ഞാപ്പ എടവണ്ണ, അലവി മര്യാട്, സാലിഹ് മേടപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. ജനറർ സെക്രട്ടറി പി കെ എസ്. മുജീബ് ഹസ്സൻ സ്വാഗതവും സെക്രട്ടറി ഖാലിദ് മഞ്ചേരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.