തിരൂർ: തിരൂർ ഗൾഫ് ബസാറിലെ
ഫ്രൈഡെ മാർക്കറ്റ് നിയമാനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും വഴിയോര കച്ചവടക്കാർക്കെതിരെ നടപടി എടുക്കണമെന്ന തിരൂർ
ചേംബർ ഓഫ് കൊമേഴ്സിൻ്റെ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സിഐടിയു ഭാരവാഹികൾ പറഞ്ഞു.
വഴിയോര കച്ചവടം നടത്തുന്നതിന് നിയമങ്ങളും ചട്ടങ്ങളും ഉണ്ട്. ഇവ നിയന്ത്രിക്കാൻ തിരൂർ നഗരസഭയിൽ
സ്ട്രീറ്റ് വെൻറിംഗ് കമ്മിറ്റി ഉണ്ട്. വഴിയോര കച്ചവടക്കാരുടെ
സർവ്വേ നടപടികൾപുരോഗമിക്കു കയാണ്. കച്ചവടക്കാരെ ഒഴിപ്പിക്കാൻ
വെൻറിംഗ് കമ്മിറ്റി തീരുമാനിച്ചിട്ടില്ല. ചേമ്പർ ഓഫ് കൊമേഴ്സിൻ്റെ ഈ നീക്കം സംഘടനയിലെ തർക്കം മറച്ചു വക്കാനാണെന്നും നിയമം നടപ്പിലാക്കാനുള്ള ഏജൻസി ചേമ്പർ അല്ലെന്നും അവർ സർക്കാറിൻ്റെ അർദ്ധസൈനിക വിഭാഗമായി ചമയണ്ടെന്നും വികെടിയു പറഞ്ഞു.
തിരൂർ ചോബർ ഓഫ് കൊമേഴ്സ് സംഘടനയിലെ തർക്കം തീർക്കാൻ വഴിയോര കച്ചവടക്കാർ നേർക്ക് തിരിയരുതെന്നും
വി കെടിയു സി ഐ ടി യു സംസ്ഥാന ട്രഷറർ
എം ബാപ്പുട്ടി, സംസ്ഥാന വൈസ് പ്രസിഡൻറ്.അക്ബർ കാനാത്ത്,
യൂണിറ്റ് പ്രസിഡൻ്റ് എം ഉമ്മർ ഫാറൂഖ്, ജോ സെക്രട്ടറി
ടി പി ഷമീർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Leave a Reply