മുരിങ്ങൂർ :മുരിങ്ങൂർ സിഗ്നൽ ജങ്ഷനിലെ നിർദിഷ്ട അടിപ്പാത തൂണോടുകൂടിയ അണ്ടർപാസ്സിംഗ് വേണമെന്ന ആവശ്യം
നിധിൻ ഗഡ്കരിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ഹെവി വെഹിക്കിൾ അണ്ടർപാസോ തൂണുകളിലുള്ള മേൽപ്പാലമോ ആക്കിമാറ്റണമെന്നാവശ്യപ്പെട്ട് സനീഷ്‌കുമാർ ജോസഫ് എം എൽ എ സമർപ്പിച്ച കത്തിന്റെ അടിസ്ഥാനത്തിൽ വിഷയം പരിശോധിയ്ക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്‌കരി അറിയിച്ചു.

നിർദിഷ്ട അടിപ്പാതയുടെ നിലവിലെ രൂപഘടന ഉയരം കൂടിയ ഭാരവാഹനങ്ങൾ ഇതുവഴി കടന്നുപോകാൻ പര്യാപ്തമല്ലെന്നും ഇതുമൂലം ഈ ജങ്ഷനിൽ നിന്ന് മുരിങ്ങൂർ – ഏഴാറ്റുമുഖം റോഡിലേക്കും കാടുകുറ്റി പഞ്ചായത്ത് പരിധികളിലേയ്ക്കുമുള്ള ബസ്സുകൾ ഉൾപ്പടെയുള്ള ഉയരം കൂടിയ വാഹനഗതാഗതം പ്രതിസന്ധിയിലാകുമെന്നതിനാൽ പദ്ധതിയുടെ രൂപഘടനയിൽ മാറ്റംവേണമെന്നാവശ്യപ്പെട്ടാണ് എം എൽ എ കത്ത് നൽകിയിരുന്നത്.

മുരിങ്ങൂർ ജങ്ഷനിൽ നിലവിലുള്ള സമാനമായ അടിപ്പാതയുടെ പോരായ്മകളും എം എൽ എ കത്തിൽ ചൂണ്ടികാണിച്ചു.

Leave a Reply

Your email address will not be published.