പാലക്കാട്ടുതാഴം: മുർഷിദാബാദ്
ബുധാർപാറയിൽ കാജോൾ ഷെയ്ക്ക് ( 22), മധുബോണയിൽ നവാജ് ശരീഫ് ബിശ്വാസ് (29) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. തിങ്കൾ രാവിലെ പാലക്കാട്ടുതാഴം ഭാഗത്തുനിന്നാണ് ഇവരെ പിടികൂടിയത്.. കുറച്ചുനാളുകളായി പ്രത്യേക അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
ബംഗാളിൽ നിന്ന് വാങ്ങുന്ന കഞ്ചാവ് പെരുമ്പാവൂരിലും സമീപപ്രദേശങ്ങളിലും എത്തിച്ച് വിൽപ്പന നടത്തിവരികയായിരുന്നു . 25000 രൂപയ്ക്കാണ് ഇവിടെ വിൽപ്പന നടത്തിവന്നിരുന്നത് പുലർച്ചെ ബംഗാളിൽ നിന്ന് ആലുവയിൽ ട്രെയിൻ മാർഗ്ഗം എത്തിയ പ്രതികൾ ഓട്ടോറിക്ഷയിൽ പെരുമ്പാവൂർ ഭാഗത്തേക്ക് വരുന്ന വഴി പാലക്കാട്ടുതാഴം ഭാഗത്ത് വെച്ച് അന്വേഷണസംഘം പിടികൂടുകയായിരുന്നു.
ഇതര സംസ്ഥാനത്തൊഴി ലാളികൾക്കിടയിലാണ് പ്രധാനമായും വിൽപ്പന നടത്തിവന്നിരുന്നത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടത്തുന്ന ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായിരുന്നു പരിശോധന.
എ എസ് പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം
സൂഫി, സബ് ഇൻസ്പെക്ടർമാരായ
പി.എം റാസിഖ്, കെ.എസ് ബിനോയ്,
ജോഷി തോമസ് , എ.എസ് ഐ പി.എ
അബ്ദുൽ മനാഫ് ,സീനിയർ സി പി ഒ മാരായ ടി.എ
അഫ്സൽ,
വർഗീസ് ടി വേണാട്ട്;
ബെന്നി ഐസക്, സി പി ഒ മാരായ ജയ്സൺ, കെ.എം
നിഷാദ് ,സിബിൻ സണ്ണി .സി
ഷിബു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Leave a Reply