തിരുനാവായ : ചരിത്രപ്രസിദ്ധമായ മാമാങ്കത്തെ അനുസ്മരിച്ചു കൊണ്ടു നടത്തിവരുന്ന മാമാങ്ക മഹോത്സവം 2025 ഫെബ്രുവരി 7 മുതൽ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കാൻ സംഘാടകരായ റീ എക്കൗയും മാമാങ്ക മെമ്മോറിയൽ ട്രസ്റ്റിൻ്റെയും സംയുക്ത യോഗം തീരുമാനിച്ചു.
“മാമാങ്കത്തിന്റെ സൗഹൃദം മലയാളത്തിൻ്റെ പെരുമ “എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ആഘോഷ പരിപാടികളിൽ വെട്ടം മഹിമ, മാമാങ്ക സ്മൃതി , ചരിത്ര പ്രദർശനവും സമ്മേളനവും അങ്കവാൾ പ്രയാണം, ധ്വജാരോഹണം , സ്മൃതി ദീപം തെളിയിക്കൽ , ജ്യോതിശാസ്ത്ര ഗണിത മഹാമേള , ബന്ദർ ബിനാലെ, അങ്കപ്പയറ്റ് തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ 30 വർഷമായി റീഎകൗയാണ് മാമാങ്കം നടത്തിവരുന്നത് .
ആഴ്വാഞ്ചേരി തമ്പ്രാക്കൾ രക്ഷാധികാരിയും ഉള്ളാട്ടിൽ രവീന്ദ്രൻ ചെയർമാനായും വൈസ് ചെയർമാൻമാരായി കെകെ അബ്ദുൽ റസാക്ക് ഹാജി തിരൂർ , സോളമൻ കളരിക്കൽ, ടികെ അലവിക്കുട്ടിയും , ജനറൽ കൺവീനറായി എംകെ സതീഷ് ബാബുവും , കെവി ഉണ്ണിക്കറുപ്പ് , മുളക്കൽ മുഹമ്മദാലി കൺവീനർമാരായും അംബുജൻ തവനൂർ ട്രഷററായും തിരഞ്ഞെടുത്തു.
ഇതു സംബന്ധിച്ച് ചേർന്ന യോഗത്തിൽ മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ സിപിഎം ഹാരീസ് അദ്ധ്യക്ഷത വഹിച്ചു റീഎകൗ പ്രസിഡൻ്റ് റഷീദ്
പൂവത്തിങ്ങൽ ഉൽഘാടനം ചെയ്തു. ചിറക്കൽ ഉമ്മർ, അസ്കർ പല്ലാർ , വാഹിദ് ആയപ്പള്ളി, സി കിളർ, സതീശൻ കളിച്ചാത്ത്, ഫസലു പാമ്പലത്തു്, സിദ്ധിഖ് വെള്ളാടത്ത് , സിപി സുലൈമാൻ, സികെ ശിവദാസ് എന്നിവർ സംസാരിച്ചു.
Leave a Reply