ആലുവ :35 കിലോ കഞ്ചാവുമായി രണ്ട് യുവതികളടക്കം 3 ഒഡീഷാ സ്വദേശികൾ പിടിയിൽ. ഒഡീഷ റായ ഗഡ സ്വദേശികളായ സത്യ നായക്ക് (28), അസന്തി താക്കൂർ (39), ആശ പ്രമോദ് ലിമ (36) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, ആലുവ പോലീസും ചേർന്ന് അറസ്റ്റ് ചെയ്ത് . ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ റയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

ഒഡീഷയിൽ നിന്നും നേരിട്ട് വൻ തോതിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ച് വിപണനം നടത്തുന്നവരാണ് പിടിയിലായ പ്രതികൾ വലിയ ട്രോളി ബാഗുകളിൽ ആർക്കും സംശയം തോന്നാത്ത രീതിയിൽ ആയിരുന്നു പ്രതികൾ ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ചത്. രണ്ട് കിലോ വീതമുള്ള പതിനേഴ് പൊതികളും, ഒരു കിലോയുടെ ഒരു പായ്ക്കറ്റുമാണ് ഉണ്ടായിരുന്നത്.
ഒഡീഷയിലെ നക്സൽ ബാധിത മേഖലയിൽ നിന്ന് കിലോക്ക് രണ്ടായിരം രൂപയ്ക്ക് വാങ്ങി ഇവിടെ 25000 മുതൽ 30000 രൂപയ്ക്കു വരെയാണ് വിൽപ്പന.

എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിൽപനക്കയി എത്തിച്ചതാണ് കഞ്ചാവ്. ഇവരുടെ കഞ്ചാവ് കടത്തിനെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഇവരുടെ ഇടപാടുകാരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഡാൻ’സാഫ് ടീമിനെക്കൂടാതെ നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി പി.പി ഷംസ്, ആലുവ ഡിവൈഎസ്പി റ്റി .ആർ .രാജേഷ്. ഇൻസ്പെക്ടർ എ. എൽ അഭിലാഷ്, എസ് എസ്. ശ്രീലാൽ, സി പി ഒമാരായ വി.എ അഫ്സൽ, പി.എൻ നൈജു എന്നിവരാണ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published.