എസ്, ഡി, പി, ഐ വഖഫ് – മദ്രസ സംരക്ഷണ രൂപീകരണം ഉത്ഘാടനം ചെയ്തു കൊണ്ട് മലപ്പുറം ജില്ല ജനറൽ സെക്രെട്ടറി അഡ്വ: സാദിഖ് നടുത്തൊടി സംസാരിക്കുന്നു. 👆🏿

തിരൂർ : വഖഫ് – മദ്രസ സംവിധാനം തകർക്കുകയെന്ന ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന വഖഫ് – മദ്രസ സംരക്ഷണ സമ്മേളനത്തിന്റെ ഭാഗമായി എസ്, ഡി, പി, ഐ തിരൂർ മണ്ഡലം വഖ്ഫ്-മദ്രസ സംരക്ഷണ സമിതി രൂപീകരിച്ചു. തിരൂർ സാംസ്കാരിക സമുചയത്തിൽ സംഘടിപ്പിച്ച പരിപാടി എസ്,ഡി,പി,ഐ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

രാജ്യത്തെ വഖ്ഫ് സ്വത്തുക്കൾ ഫലപ്രദമായി ഉപയോഗിച്ച് മുസ്ലിംകൾ ശാക്തീകരണത്തിലൂടെ മുഖ്യധാരയിലേക്ക് വരുന്നത് തടയിടാനാണ് രാജ്യം ഭരിക്കുന്ന ബിജെപി ഗവണ്മെന്റ് ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബി. ജെ. പി ഭരണകൂടം പൗരത്വ നിയമം, ഏക സിവിൽ കോഡ്, ഏക ഇലക്ഷൻ, വഖഫ് ഭേദകതി ബില്ല് മദ്രസകൾക്കെതിരെയുള്ള നീക്കങ്ങൾ ആർ, എസ്, എസ് താല്പര്യങ്ങളാണ് നടപ്പാക്കി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ കൂട്ടി ചേർത്തു.

ഒരു സമൂഹത്തെ ദുർബലമാക്കി കീഴ്പ്പെടുത്തുന്നതിനു വിശ്വാസപരമായും, സാംസ്കാരികപരമായും, സാമ്പത്തികമായും, ശാരീരകമായും ഉന്മൂലനം ചെയ്യുക എന്ന ഫാസിസ്റ്റ് നടപടിയാണ് നാം കാണുന്നത് എന്നും ശേഷം സംസാരിച്ച എസ്,ഡി,പിഐ ജില്ലാ സെക്രട്ടറി അഡ്വ: കെ. സി. നസീർ പറഞ്ഞു. എസ്,ഡി, പി, ഐ തിരൂർ മണ്ഡലം പ്രസിഡന്റ്‌ നിസാർ അഹമ്മദ്‌ ആദ്യക്ഷത വഹിച്ചു. സമിതി ഭാരവാഹികളായി ചെയർമാൻ
യൂസുഫ് കാരത്തൂർ ,വൈസ് ചെയർമാൻ അഡ്വ: കെ. സി. നസീർ, കൺവീനർ ജുബൈർ കല്ലൻ, ജോ കൺവീനർ അയൂബ് മാഷ് കടുങ്ങാത്തുകുണ്ട് എന്നിവരെ തെരഞ്ഞെടുത്തു. മണ്ഡലം സെക്രട്ടറി കെ സി സമീർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.