തിരൂർ :എം ഇ എസ് സെൻട്രൽ സ്കൂളിൽ സി ബി എസ് ഇ മലപ്പുറം ജില്ല സെൻട്രൽ സഹോദയ സ്കൂൾ കലോത്സവത്തിലും എം ഇ എസ് സംസ്ഥാന കലോത്സവത്തിലും ഇംഗ്ലീഷ് ഫെസ്റ്റിലും,എം ഇ എസ് സംസ്ഥാന ക്വിസ് മത്സരത്തിലും , റോളർ സ്കേറ്റിംഗ്,ടേബിൾ ടെന്നീസ്,എം ഇ എസ് സംസ്ഥാന ഖോ ഖോ മത്സരം, സി ബി എസ് ഇ ക്ലസ്റ്റർ 10 അത് ല റ്റിക് മീറ്റ് തുടങ്ങിയ വിവിധ കായിക മത്സരങ്ങളിലും വിജയിച്ച വിദ്യാർത്ഥികൾക്കായി നടത്തിയ വിന്നേഴ്സ് ഡേ സ്കൂൾ ചെയർമാൻ അൻവർ സാദത്ത് കള്ളിയത്ത് ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പാൾ വി പി മധുസൂദനൻ സ്വാഗതം പറഞ്ഞു.സ്കൂൾ ട്രഷറർ അബ്ദുൽ ജലീൽ കൈനിക്കര,ജോയിൻ സെക്രട്ടറി നജുമുദീൻ കല്ലിങ്ങൽ,പ്രധാന അധ്യാപകരായ ബി. മനോജ് കുമാർ,മുജീബ് റഹ്മാൻ തുടങ്ങിയവരും മറ്റ് അധ്യാപകരും വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു. വിജയികൾക്കുള്ള മൊമെന്റോകളും സർട്ടിഫിക്കറ്റുകളും പരിപാടിയിൽ വിതരണം ചെയ്തു . സി സി എ കോഡിനേറ്റർ പി പി ഷിബു പരിപാടിയിൽ നന്ദി പ്രകാശിപ്പിച്ചു.
Leave a Reply