തിരൂർ: നഗരസഭാ സ്റ്റേഡിയത്തിന്റെ മുൻവശത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ താൽക്കാലിക വ്യാപാര അനുമതി ലഭിച്ചവർ വ്യവസ്ഥാ ലംഘനം നടത്തിയെന്നും അവർക്കെതിരെ നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകണമെന്നും വാർത്ത സമ്മേളനത്തിൽ ചേമ്പർ ഓഫ് കൊമേഴ്സ് ആവശ്യപ്പെട്ടു.
തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി .നസീമയുടെ സാന്നിദ്ധ്യത്തിൽ തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് നേതാക്കളും വ്യാപാരി സമിതി നേതാക്കളും താൽക്കാലിക അനുമതി ലഭിച്ചവരും ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു. എന്നാൽ താൽക്കാലിക അനുമതി ലഭിച്ചവർ ചർച്ചയിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങളുടെ
നഗ്നമായ വ്യവസ്ഥാ ലംഘനമാണ് നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ചെയർപേഴ്സന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ തീരുമാനത്തിൽ നിന്നും തിരൂർ ചേമ്പർ ഓഫ് കൊമേഴ്സും വ്യാപാരി സമിതിയും പിൻവലിയുകയാണ്, തിരൂർ നഗരസഭയുടെ ഭാഗത്തുനിന്നും മേൽപ്പറഞ്ഞ സ്ഥാപനത്തിന് നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകണമെന്നും, അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ചേമ്പർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ അറിയിച്ചു.
വെള്ളിയാഴ്ചകളിൽ തിരൂർ ഫോറിൻ മാർക്കറ്റിൽ റോഡ് കയ്യേറി നടത്തി വരുത്ത തെരുവ് വ്യാപാരം നിർത്തലാക്കിയതിന് സംഘടന തിരൂർ നഗരസഭയെ അഭിനന്ദിച്ചു.
പ്രസിഡന്റ് പി. ബാവ, ജനറൽ സെക്രട്ടറി സമദ് പ്ലസന്റ്, ട്രഷറർ പി.എ. റഷീദ്, വൈസ് പ്രസിഡണ്ട് സി.മമ്മി , സെക്രട്ടേറിയറ്റ് അഗം സി. അബ്ദുല്ല എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Leave a Reply