സിപിഎ ലത്തീഫ് സംസ്ഥാന പ്രസിഡന്റ്, പി. അബ്ദുൽ ഹമീദ് , തുളസീധരൻ പള്ളിക്കൽ – വൈസ് പ്രസിഡന്റുമാർ.
കോഴിക്കോട്: എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റായി സി പി എ ലത്തീഫ് (മലപ്പുറം) തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട്ട് ചേർന്ന എസ്‌ഡിപിഐയുടെ 6-ാം സംസ്ഥാന പ്രതിനിധി സഭയാണ് പാർട്ടിയുടെ 2024-27 കാലയളവിലേക്കുള്ള സംസ്ഥാന പ്രവർത്തക സമിതിയെയും സംസ്ഥാന ഭാരവാഹികളെയും തിരഞ്ഞെടുത്തത്.
വൈസ് പ്രസിഡന്റുമാരായി പി. അബ്ദുൽ ഹമീദ് (കോഴിക്കോട്), തുളസീധരൻ പള്ളിക്കൽ (കോട്ടയം) ജനറൽ സെക്രട്ടറിമാരായി പി ആർ സിയാദ് (തൃശൂർ), പി പി റഫീഖ് (മലപ്പുറം), റോയ് അറയ്ക്കൽ (എറണാകുളം), പി കെ ഉസ്മാൻ (തൃശൂർ), കെകെ അബ്ദുൽ ജബ്ബാർ(കണ്ണൂർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ജോൺസൺ കണ്ടച്ചിറ (കൊല്ലം), കൃഷ്ണൻ എരഞ്ഞിക്കൽ (മലപ്പുറം), പി ജമീല (വയനാട്), അൻസാരി ഏനാത്ത് (പത്തനംതിട്ട), എംഎം താഹിർ (ആലപ്പുഴ), മഞ്ജുഷ മാവിലാടം (കാസർഗോഡ്) എന്നിവരാണ് സെക്രട്ടറിമാർ. എൻ കെ റഷീദ് ഉമരി (കോഴിക്കോട്) ആണ് പുതിയ ട്രഷറർ. മൂവാറ്റുപുഴ അഷ്റഫ് മൗലവി, അജ്മൽ ഇസ്മ്‌മാഈൽ, വി എം ഫൈസൽ,അജ്മൽ ഇസ്മ്‌മാഈൽ, വി എം ഫൈസൽ, നിമ്മി നൗഷാദ്, വി കെ ഷൗക്കത്ത് അലി (എറണാകുളം), അഡ്വ. എ കെ സലാഹുദ്ദീൻ (കൊല്ലം), അഷ്റഫ് പ്രാവച്ചമ്പലം ( തിരുവനന്തപുരം), ജോർജ്ജ് മുണ്ടക്കയം (കോട്ടയം), വി ടി ഇക്റാമുൽഹഖ് (മലപ്പുറം),
ടി നാസർ (വയനാട്) എന്നിവരെ സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങളായും തിരഞ്ഞെടുത്തു.
ദേശീയ പ്രസിഡൻ്റ് എം കെ ഫൈസി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ പ്രഖ്യാപനം നടത്തി. ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷഫി, ജനറൽ സെക്രട്ടറി മുഹമ്മദ് ഇല്യാസ് തുംബെ, ദേശീയ സെക്രട്ടറി ഫൈസൽ ഇസ്സുദ്ദീൻ, ദേശീയ പ്രവർത്തക സമിതിയംഗം ദഹ്ലാൻ ബാഖവി എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
കോഴിക്കോട് ആസ്‌പിൻ കോർട്ട് യാർഡിൽ ഇന്നലെ ആരംഭിച്ച സംസ്ഥാന പ്രതിനിധി സഭ ഭാരവാഹി തിരഞ്ഞെടുപ്പ് പൂർണമായതോടെ ഇന്ന് സമാപിച്ചു.
പുതുതായി തെരഞ്ഞെടുത്ത സംസ്ഥാന ഭാരവാഹികൾക്ക് കോഴിക്കോട് ജില്ലാ എസ്ഡിപിഐ കമ്മിറ്റി കടപ്പുറത്ത് സ്വീകരണം നൽകി.
ബാൻഡ് മേളത്തിന്റെയും കോൽക്കളിയുടെയും അകമ്പടിയോടെ ബഹുജന റാലി പുതിയ സാരഥികളെ കോഴിക്കോട് ബീച്ചിലെ സ്വീകരണ വേദിയിലേക്ക് ആനയിച്ചു.
പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ഫൈസി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
SDTU സംസ്ഥാന പ്രസിഡണ്ട് എ വാസു,
മറ്റു ദേശീയ സംസ്ഥാന നേതാക്കൾ എന്നിവർ സംസാരിച്ചു.
Leave a Reply