തിരുന്നാവായ: ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കുററിപ്പുറം ഉപജില്ലയിലെ പ്രീ പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ച ബണ്ണീസ് ഗാദറിംങ്ങായ ശലഭോത്സവം സമാപിച്ചു. കാട്ടിലങ്ങാടി യതീംഖാന സ്ക്കൂൾ കാമ്പസിൽ നടന്ന സംഗമത്തിൽ ബണ്ണീസ് യൂണിറ്റിലെ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ഒപ്പന, ഗ്രൂപ്പ് ഡാൻസ് , ആക്ഷൻസോംഗ്, ഫാൻസി ഡ്രസ്സ്, ഫാഷൻ ഷോ,
,നിറച്ചാർത്ത്, ഗെയിംസ് കോർണർ ആക്ടിവിറ്റീസ് എന്നിവ ശ്രദ്ധേയമായി.
സമാപന സമ്മേളനത്തിൽ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് സംസ്ഥാന അസിസ്റ്റൻ്റ് ഓർഗനൈസിംഗ് കമ്മീഷണർ സി. ജിജി ചന്ദ്രൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കാട്ടിലങ്ങാടി കെ വൈ കെ എച്ച് എസ് എസ് വൈസ് പ്രിൻസിപ്പൽ കെ. നൂറുദ്ധീൻ അധ്യക്ഷനായി. സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ കമ്മീഷണർമാരായ എം. ബാലകൃഷ്ണൻ, എ. പാത്തുമ്മക്കുട്ടി, ജില്ല സെക്രട്ടറി പി.ജെ. അമീൻ,
ഉപജില്ല സെക്രട്ടറി അനൂപ് വയ്യാട്ട്,
ഓർഗനൈസിംഗ് കമ്മീഷണർമാരായ ജിബി ജോർജ്, ഷൈബി പാലക്കൽ, കോർഡിനേറ്റർ ജലീൽ വൈരങ്കോട്, പരിശീലന കമ്മീഷണർ വി.കെ.കോമളവല്ലി, ഫ്ലോക്ക് കമ്മീഷണർ കെ.പി. വഹീദ , എ.ഡി.ഒ.സി മാരായ ടി. മുഹമ്മദ് അമീൻ, പി. ഷാഹിന , പരിശീലന കൗൺസിലർമാരായ പി. മുഹമ്മദ് യാസിർ, കെ. പ്രിയലത ,ജോയിൻ്റ് സെക്രട്ടറി പി.ബിന്ദു, മീഡിയ കോഡിനേറ്റർ വി. ഹഫീസ് മുഹമ്മദ്, ഹെഡ്ക്വാർട്ടേഴ്സ് കമ്മീഷണർ വി. സ്മിത, ഉപജില്ല ട്രഷറർ ശശികല നമ്പലാട്ട് ,ഫ്ലോക്ക് ട്രെയ്നിംഗ് കൗൺസിലർ കെ.ടി. ജിജി, പി.ബിജുപോൾ , പി.സി. സുഷീന , ഒ.റുഖിയ , വി.എം. മുബഷിറ , ടി. ഷബ്ന , കെ. ഹസ്ന, വി.വി.ഷുഹദ , പി. ഷൈമ എന്നിവർ സംസാരിച്ചു.
ഫോട്ടോ: കുറ്റിപ്പുറം ഉപജില്ല ബണ്ണീസ് ഗാദറിംങ്ങ് ശലഭോത്സവത്തിലെ വിജയികളായ വിദ്യാലയങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് സംസ്ഥാന അസിസ്റ്റൻ്റ് ഓർഗനൈസിങ്ങ് കമ്മീഷണർ സി. ജിജി ചന്ദ്രൻ വിതരണം ചെയ്യുന്നു.
Leave a Reply