തിരൂർ:അഞ്ചര പതിറ്റാണ്ട് കാലമായി ആധുനിക വൈദ്യശാസ്ത്ര രംഗത്ത് സജീവ സാന്നിധ്യമായി പ്രവർത്തിച്ചു വരുന്ന ഡോ : അബ്ദുള്ള ചെറയക്കാട്ടിന്
വൈദ്യശേഷ്ഠ പുരസ്കാരം ‘
തിരൂർ സിറ്റി ഹോസ്പിറ്റലിന്റെ നാല്പതാം വാർഷികത്തോടനുബന്ധിച്ച് 50 വർഷത്തിലെറെ കാലം വൈദ്യശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മികച്ച ഡോക്ടർക്ക് ഏർപ്പെടുത്തിയ
പുരസ്കാരമാണിത്.
1970ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും എംബിബിഎസ് ബിരുദവും തുടർന്ന് യുകെയിൽ ബിരുദാനന്തര ബിരുദം നേടിയ അബ്ദുള്ള ഡോക്ടർ കഴിഞ്ഞ 55 വർഷമായി സ്വദേശത്തും വിദേശത്തും
വൈദ്യശാസ്ത്ര രംഗത്ത് പ്രവർത്തിച്ചു
വരികയാണ്
കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെ സ്ഥാപകനായ അദ്ദേഹം ആശുപത്രിയെ ദേശീയ തലത്തിലെ മികച്ച
ആശുപത്രിയാക്കി ഉയർത്തി.
നിലവിൽ കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും ആണ് അദ്ദേഹം ‘ –
മുതിർന്ന ഡോക്ടർമാരായ മേജർ ഡോ: വി സുകുമാരൻ ,ഡോ : മുരളി മേനോൻ, ഡോ: പി വി കൊച്ചുരാഘവൻ എന്നിവർ അടങ്ങിയ
ജുറി കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്
ഡിസംബർ 8ന് തിരൂരിൽ നടക്കുന്ന സിറ്റി ഹോസ്പിറ്റലിൻ്റെ
റൂബി ജൂബിലി ചടങ്ങിൽ വെച്ച്
സംസ്ഥാന കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പുരസ്കാരം കൈമാറും കുറുക്കോളി മൊയ്തിൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷനാവും.
Leave a Reply