തിരൂർ: തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) എഎംഎൽപി സ്കൂൾ നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കായി ചിത്രരചന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലന ക്യാമ്പ് സ്കൂൾ മാനേജർ പാട്ടത്തിൽ കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ലക്ഷ്മണൻ തിരൂർ ക്യാമ്പിന് നേതൃത്വം നൽകി.
പി ടി എ വൈസ് പ്രസിഡന്റ് പി പി അബ്ദുറഹ്മാൻ ആദ്ധ്യക്ഷ്യം വഹിച്ചു. പ്രധാനാധ്യാപിക വി പി മീരാ മോൾ , പി ടി എ പ്രസിഡൻ് പി ആഷിഖ് , പി കോമു കുട്ടി, പി സി സജികുമാർ , ഡോ പി ജവഹർ ലാൽ , എം കെ രമേശൻ , എം എ റഫീഖ് , പി റബീഹ് , പി മായാ ദേവി , എൻ ഷഹീദാ ബാൻ, കെ പി രജനി , പി പി ജംഷീദ, ഋസ്വനി എസ് ജീവ എന്നിവർ പ്രസംഗിച്ചു.
2025 ഫെബ്രുവരി 15, 16 തിയ്യതികളിലായി നടക്കുന്ന നൂറാം വാർഷികാഘോഷത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഫോട്ടോ അടിക്കുറിപ്പ്: തലക്കടത്തൂർ നോർത്ത് എ എം എൽ പി സ്കൂൾ നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ചിത്ര കലാ പരിശീലന ക്യാമ്പിൽ പങ്കെടുത്തവർ പരിശീലകനായ ലക്ഷ്മണൻ തിരൂരിനൊപ്പം
Leave a Reply