കള്ളപ്പണക്കാരെ പൂട്ടി കേന്ദ്രം; 4.5 ലക്ഷം മ്യൂള്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

കള്ളപ്പണക്കാരെ പൂട്ടി കേന്ദ്രം; 4.5 ലക്ഷം മ്യൂള്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ഡെല്‍ഹി: സൈബര്‍ കുറ്റകൃത്യങ്ങളുടെ വരുമാനം വെളുപ്പിക്കുന്നതിനുള്ള ‘മ്യൂള്‍’ ബാങ്ക് അക്കൗണ്ടുകള്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രം മരവിപ്പിച്ചതായി റിപ്പോര്‍ട്ട്. സാധാരണയായി ഉപയോഗിക്കുന്ന ഏകദേശം 4.5 ലക്ഷം ‘മ്യൂള്‍’ ബാങ്ക് അക്കൗണ്ടുകളാണ് കഴിഞ്ഞ വര്‍ഷം കേന്ദ്രം മരവിപ്പിച്ചത്.
കള്ളപ്പണം വെളുപ്പിക്കല്‍, വഞ്ചനാപരമായ ഇടപാടുകള്‍ എന്നിവ പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടിനെയാണ് മ്യൂള്‍ അക്കൗണ്ട് എന്ന് പറയുന്നത്.
ബാങ്കിംഗ് സംവിധാനത്തിലുടനീളം ഇത്തരം അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ അക്കൗണ്ടുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എയര്‍ടെല്‍ പേയ്മെന്റ് ബാങ്ക് എന്നിവയിലാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ (I4C) ഉദ്യോഗസ്ഥര്‍ അടുത്തിടെ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ച യോഗത്തില്‍ ബാങ്കിംഗ് സംവിധാനത്തിലെ പോരായ്മകള്‍ ചര്‍ച്ച ചെയ്തു. തട്ടിപ്പുകാര്‍ ഇക്കാലത്ത് അത്തരം ‘മ്യൂള്‍ അക്കൗണ്ടുകളില്‍’ നിന്ന് പേയ്മെന്റുകള്‍ പിന്‍വലിക്കുകയാണെന്നും അവര്‍ തെളിവുകള്‍ നിരത്തി പ്രധാനമന്ത്രിയുടെ ഓഫീസിനെ ബോധ്യപ്പടുത്തി. ഇത് സാധാരണയായി മറ്റൊരു വ്യക്തിയുടെ കെവൈസി രേഖകള്‍ ഉപയോഗിച്ച് – ചെക്കുകള്‍, എടിഎമ്മുകള്‍, കൂടാതെ ഡിജിറ്റലായാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത്.

ഈ വിഷയത്തില്‍ I4C യുടെ ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുടെ ഓഫിസും തമ്മില്‍ നടത്തിയ യോഗങ്ങളിലെ ഏറ്റവും മികച്ച തീരുമാനമായാണ് കണക്കാക്കുന്നനത്.

സ്രോതസ്സുകള്‍ പ്രകാരം, അത്തരം പരാതികള്‍ രേഖപ്പെടുത്തിയിട്ടുള്ള സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ്‌സ് റിപ്പോര്‍ട്ടിംഗ് ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ നിന്നുള്ള രേഖകള്‍ I4C ഉദ്ധരിച്ചു.

ഡാറ്റ പ്രകാരം, എസ്ബിഐയുടെ ശാഖകളില്‍ ഏകദേശം 40,000 മ്യൂള്‍ ബാങ്ക് അക്കൗണ്ടുകള്‍ കണ്ടെത്തി; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 10,000 (ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും ഉള്‍പ്പെടെ); കാനറ ബാങ്കില്‍ 7,000 (സിന്‍ഡിക്കേറ്റ് ബാങ്ക് ഉള്‍പ്പെടെ); കൊട്ടക് മഹീന്ദ്ര ബാങ്കില്‍ 6,000; എയര്‍ടെല്‍ പേയ്മെന്റ് ബാങ്കില്‍ 5,000.
ചെക്കുകള്‍, ഡിജിറ്റല്‍, എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ തട്ടിപ്പുകാര്‍ ഇന്ന് മൂന്ന് രീതികളാണ് ഉപയോഗിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 2023 ജനുവരി മുതല്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ ഒരു ലക്ഷത്തോളം സൈബര്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏകദേശം 17,000 കോടി രൂപ കബളിപ്പിക്കപ്പെട്ടുവെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published.