ഓണം അവധി പ്രമാണിച്ച് കുട്ടികൾ അടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്ക് വർധിക്കാൻ സാധ്യതയുള്ളതിനാൽ ബോട്ട് സർവ്വീസ് നടത്തുന്നവർ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സംസ്ഥാന മാരിടൈം ബോർഡ് അധികൃതർ അറിയിച്ചു. സാധുവായ രജിസ്ട്രേഷനോ, സർവെ സർട്ടിഫിക്കറ്റോ, ഇൻഷുറൻസോ മറ്റ് നിയമാനുസൃത രേഖകളോ കൂടാതെ ബോട്ടുകൾ സർവ്വീസ് നടത്താൻ പാടില്ല. പരിശോധനയിൽ പിടിക്കപ്പെട്ടാൽ കർശനമായ നടപടികൾ സ്വീകരിക്കും. എല്ലാ സഞ്ചാരികളും നിയമം അനുശാസിക്കുന്ന ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകൾ ധരിക്കുന്നുണ്ടോ എന്നുള്ളത് ബോട്ട് ജീവനക്കാരും, ബോട്ട് ഉടമസ്ഥനും ഉറപ്പുവരുത്തേണ്ടതാണെന്നും ബേപ്പൂർ സീനിയർ പോർട്ട് കൺസർവേറ്റർ അറിയിച്ചു.
Leave a Reply