ഓണ വിപണി; ലീഗല്‍ മെട്രോളജി സ്‌ക്വാഡുകള്‍ പരിശോധന നടത്തും

ഓണവിപണിയിലെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനും ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ വിവിധ സ്‌ക്വാഡുകളായി പ്രത്യേക പരിശോധനകള്‍ നടത്തും. മുദ്രപതിപ്പിക്കാത്ത അളവ്-തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്‍പ്പന നടത്തുക, നിര്‍മ്മാതാവിന്റെ വിലാസം, ഉത്പ്പന്നത്തിന്റെ പേര്, പായ്ക്ക് ചെയ്ത തീയ്യതി, അളവ്, തൂക്കം, പരമാവധി വില്‍പ്പന വില തുടങ്ങിയവയില്ലാത്ത പായ്ക്കറ്റുകള്‍ വില്‍പ്പനയ്ക്കായി സൂക്ഷിക്കുക, എം.ആര്‍.പിയെക്കാള്‍ അധികവില ഈടാക്കുക, വില തിരുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ പിഴ ഈടാക്കുകയോ പ്രോസിക്ക്യൂഷന്‍ നടപടി സ്വീകരിക്കുകയോ ചെയ്യുന്നതാണെന്ന് തൃശ്ശൂര്‍ ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. അളവ്-തൂക്ക നിയമലംഘനങ്ങള്‍ സംബന്ധിച്ചുള്ള പൊതുജനങ്ങളുടെ പരാതി അതാത് താലൂക്കുകളിലെ ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍മാരെ അറിയിക്കാവുന്നതാണ്. ജില്ല കണ്‍ട്രോള്‍ റൂം നമ്പര്‍: 0487 2363612.

Leave a Reply

Your email address will not be published.