പട്ടിക ജാതി – പട്ടിക വർഗ വിഭാഗ സംവരണത്തിനുള്ളിൽ ഉപസംവരണത്തിന് അംഗീകാരം നൽകി സുപ്രീം കോടതിയുടെ നിർണ്ണായക വിധി. കൂടുതൽ അർഹതയുള്ളവർക്ക് പ്രത്യേക ക്വാട്ട നൽകുന്നത് ഭരണഘടന വിരുദ്ധമല്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഏഴംഗ ബെഞ്ച് വിധിച്ചു. ജോലിക്കും വിദ്യാഭ്യാസത്തിലും എസ്സി-എസ്ടി വിഭാഗക്കാരിലെ അതി പിന്നോക്കക്കാർക്കായി ഉപസംവരണം ഏർപ്പെടുത്താൻ ഇതോടെ സംസ്ഥാനങ്ങൾക്ക് കഴിയും. ആറ് ജഡ്ജിമാർ വിധിയോട് യോജിച്ചപ്പോൾ ജസ്റ്റിസ് ബേല എം ത്രിവേദി മാത്രമാണ് വിയോജിച്ചത്. ഉപസംവരണം ശരിവച്ചെങ്കിലും ഇതിന് പരിധി വേണമെന്നും കൃത്യമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാകണം ഇതു നൽകേണ്ടതെന്നും കോടതി നിർദ്ദേശിച്ചു. പട്ടിക ജാതി-പട്ടിക വർഗ്ഗ സംവരണ ക്വോട്ടയിൽ ഉപസംവരണം പാടില്ലെന്ന 2004 ലെ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധിയാണ് ഏഴംഗ ബഞ്ച് തിരുത്തിയത്. പഞ്ചാബ്, തമിഴ്നാട് സംസ്ഥാനങ്ങൾ നൽകിയ ഉപസംവരണം സുപ്രീം കോടതി ഇതുവഴി ശരിവെച്ചു.
FlashNews:
നൊട്ടര ഡേം സ്കൂളിൽ ടക്ക് ക്ഷോപ്പ് ചിൽഡ്രൻസ് ഡേ ആഘോഷിച്ചു
വഖ്ഫ് – മദ്രസ സംരക്ഷണ സമിതി രൂപീകരിച്ചു
‘അനിയാ, ആ സ്റ്റെതസ്കോപ്പ് കളയണ്ട’
വഖഫ് ഭൂമി വില്പന നടത്തിയത് തെറ്റ്
അംഗീകരിക്കില്ലെന്ന് മുനമ്പം സമരസമിതി
ഹജ്ജ് 2025- സാങ്കേതിക പരിശീലന ക്ലാസ് സംസ്ഥാന തല ഉദ്ഘാടനം നവംബർ 24ന്
അങ്കമാലി ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം
പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരായമോഷ്ടാക്കൾ പിടിയിൽ
നെട്ടിനംപിള്ളിയിൽ ഉണങ്ങിയ ഭീമൻ പഞ്ഞിമരം യാത്രക്കാർക്ക് ഭീഷണി.
പി സി അബ്ദുറഹിമാൻ അന്തരിച്ചു
അജ്ഞാതൻ ലോഡ്ജിൽ മരിച്ച നിലയിൽ
ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു
അന്ധവിശ്വാസത്തിൻ്റെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്യൽ: വനിത കമ്മീഷൻ റിപ്പോർട്ട് തേടി
പ്രൊഫ. ഓംചേരി എൻ.എൻ പിള്ള അന്തരിച്ചു
ചിതയിൽ വച്ചയാൾ ഉണർന്നു; 3 ഡോക്ടര്മാർക്ക് സസ്പെൻഷൻ
കോഴിക്കോട് വിമാനത്താവളം പാർക്കിംഗ് ഫീസ് ഗതാഗതകുരുക്ക് ഉടൻ പരിഹരിക്കണം
ജൈവകിറ്റുകൾ വിതരണം നടത്തി
ബാറിൽ അക്രമം: രണ്ടു പേർ അറസ്റ്റിൽ
ഒന്നരകിലോയോളം കഞ്ചാവുമായി പിടിയിൽ
സംവരണത്തിനുള്ളിൽ ഉപസംവരണത്തിന് അംഗീകാരം
Article details
Likes:
Author:
Date:
August 1, 2024August 1, 2024
Categories:
Leave a Reply