ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം; അപേക്ഷ ക്ഷണിച്ചു

തൃശൂര്‍ ജില്ലാ ഭരണകൂടത്തിന്റെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം (DCIP) പദ്ധതിയിലേക്ക് ബിരുദ്ധാരികളായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയുടെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിക്കും.

പ്രതിഭാധനരും സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്നവരുമായ യുവതീ യുവാക്കള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം ചേര്‍ന്ന് മികച്ച നാളേക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനും തങ്ങളുടെ കഴിവുകള്‍ ഏറ്റവും ഇഷ്ടപ്പെട്ട മേഖലകളില്‍ വിനിയോഗിക്കാനും അവസരം ഒരുക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഇന്റേണ്‍ഷിപ്പ് കാലാവധി മൂന്നുമാസമായിരിക്കും. സ്‌റ്റൈപ്പന്റ് ഉണ്ടായിരിക്കില്ല. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായം 30 വയസില്‍ കുറവായിരിക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവസരമില്ല.

താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയ്ക്കൊപ്പം (1) പ്രോഗ്രാമിന്റെ ഭാഗമാവാനുള്ള പ്രചോദനത്തെ കുറിച്ചും, ജില്ല നേരിടുന്ന രണ്ട് പ്രധാന വെല്ലുവിളികള്‍, അവയുടെ കാരണങ്ങള്‍, പരിഹാരങ്ങള്‍ (2) നിങ്ങളുടെ ലക്ഷ്യവും അതിനുള്ള സാമൂഹിക പ്രതിബ്ധതയും അത് നേടാനുള്ള പദ്ധതികള്‍ (3) ജില്ലയുടെ വികസനത്തിന് നിങ്ങളുടെ സ്വപ്ന പദ്ധതികള്‍- ഇതില്‍ ഏതെങ്കിലും ഒന്നിനെ കുറിച്ചു 250 വാക്കില്‍ കുറയാത്ത കുറിപ്പുകള്‍ സഹിതം ഓഗസ്റ്റ് 17ന് വൈകിട്ട് അഞ്ചിനകം DCIPCTSR2024@gmail.com ഇ-മെയിലേക്ക് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8304851680.

Leave a Reply

Your email address will not be published.