ബോധവത്ക്കരണ ക്ലാസ് നടത്തി

വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ തൃശ്ശൂര്‍ ജില്ലാ വനിത ശിശു വികസന ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മിഷന്‍ ശക്തിയുടെ നേതൃത്വത്തില്‍, വകുപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളെക്കുറിച്ചും ഇന്ത്യന്‍ തപാല്‍ ബാങ്കുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും അര്‍ദ്ധദിന ക്ലാസ് നടത്തി. രാവിലെയും ഉച്ചതിരിഞ്ഞും, കളക്ടറേറ്റിലെ അനക്‌സ് ഹാളില്‍ നടന്ന പരിപാടി എംജിഎന്‍ആര്‍ജിഎസ് ജോയിന്റ് ഡയറക്ടര്‍ ആര്‍. രാഹേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

രണ്ടു സെഷനുകളിലായി നടന്ന ക്ലാസില്‍ രാവിലത്തെ സെഷനില്‍ മിഷന്‍ ശക്തി ഉദ്യോഗസ്ഥരായ പി.ഡി വിന്‍സന്റ്, ബി.എസ് സുജിത്ത്, ദീപ ജോസ്, പി.എം അശ്വതി എന്നിവരും ഉച്ചയ്ക്ക് ശേഷമുള്ള സെഷനില്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ജില്ലാ മാനേജര്‍ കെ. ശ്രീനാഥ്, അസി. മാനേജര്‍ ടി.എ ആതിര എന്നിവരും ക്ലാസിന് നേതൃത്വം നല്‍കി.

ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സി.ജി ശരണ്യ, ഐസിഡിഎസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ എ.പി സുബൈദ, വനിത സംരക്ഷണ ഓഫീസര്‍ മായ എസ്. പണിക്കര്‍, ജില്ലാ വനിത ശിശു വികസന ഓഫീസിലെ ജൂനിയര്‍ സുപ്രണ്ട് പി.എം പ്രേമന്‍, മിഷന്‍ ശക്തി ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ വി.എസ് വിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ സ്ത്രീ തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.