ഉജ്ജ്വല ബാല്യം പുരസ്‌ക്കാരം; അപേക്ഷ ക്ഷണിച്ചു

അസാധാരണ കഴിവ് പ്രകടിപ്പിച്ചിട്ടുളള 6 നും 18 നും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്കുള്ള ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം പരിസ്ഥിതി സംരക്ഷണം, ഐ ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പനിര്‍മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്കാണ് (ഭിന്ന ശേഷിക്കാരായകുട്ടികള്‍ ഉള്‍പ്പെടെ) അവരുടെ കഴിവ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ ‘ഉജ്ജ്വല ബാല്യം പുരസ്‌ക്കാരം -2023’ നല്‍കുന്നത്. 25,000 രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയും അടങ്ങുന്നതാണ് പുരസ്‌കാരം. കേന്ദ്ര സര്‍ക്കാരിന്റെ ബാല്‍ ശക്തി പുരസ്‌കാര്‍ കരസ്ഥമാക്കിയ കുട്ടികള്‍ ഈ അവാര്‍ഡിന് അപേക്ഷിക്കാന്‍ അര്‍ഹരല്ല. ഒരു തവണ ഉജ്ജ്വലബാല്യം പുരസ്‌കാരം ലഭിച്ച കുട്ടികളെയും പരിഗണിക്കുന്നതല്ല. 2023 ജനുവരി 1 മുതല്‍ 2023 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. 2024 ആഗസ്റ്റ് 14 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അയ്യന്തേള്‍ കളക്ട്രേറ്റ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0487 2364445.

Leave a Reply

Your email address will not be published.