പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പി ക്കുന്ന ബിസിനസ് ലോൺ ക്യാമ്പും എന്‍.ഡി.പി.ആര്.ഇ.എം പദ്ധതിയുടെ നടപ്പുസാമ്പത്തികവര്‍ഷത്തെ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും ജൂലൈ 20 മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ ഒമ്പതിന് പി. ഉബൈദുളള എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് അധ്യക്ഷത വഹിക്കും. കാനറാ ബാങ്ക് ജനറല്‍ മാനേജരും എസ്.എല്‍.ബി.സി കണ്‍വീനറുമായ പ്രദീപ്. കെ.എസ് മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി സ്വാഗതവും കോഴിക്കോട് സെന്റര്‍ മാനേജര്‍ സി. രവീന്ദ്രന് നന്ദിയും പറയും.
ലോൺ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ നേതൃത്വത്തില്‍ ബിസിനസ്സ് ഓറിയന്റേഷന്‍ പ്രോഗ്രാമും സംഘടിപ്പിക്കുന്നുണ്ട്.
പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്.ഇ.എം. താല്പര്യമുള്ളവര് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. പാസ്സ്പോർട്ടിന്റെ കോപ്പിയും,രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും ,ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ്, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ് ലോൺ ക്യാമ്പില്‍ പങ്കെടുക്കേണ്ടത്.
FlashNews:
സ് ഡി പി ഐ പ്രവർത്തകന് വേട്ടേറ്റത്തിൽ പോലീസ് പ്രതികളെ സംരക്ഷിക്കുന്നു
പത്രവായനയുടെ അഭാവം, വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുന്നു
എസ്ഡിപിഐ പ്രവര്ത്തകന് വെട്ടേറ്റു
ബ്രെയ്നിലെ വീക്കം: ലൈംഗിക പെരുമാറ്റത്തെ ബാധിക്കും
അക്ബറലി മമ്പാട് അനുസ്മരണം ഞായറാഴ്ച
ബോൺ നതാലെ: തൃശൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
എം ടി യെ-ഡീലിറ്റ് നൽകി ആദരിച്ച ഓർമ്മയിൽ കാലി ക്കറ്റ് സർവ്വകലാശാല.
നികത്താനാകാത്ത നഷ്ടം:മന്ത്രി വി അബ്ദുറഹിമാൻ
ബസ് സർവീസ് നിർത്തി വയ്ക്കില്ല
പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാം വാര്‍ഷിക പരിപാടി 25-12-24ന് നടത്തി
എംടിയുടെ നിര്യാണത്തിൽ മോണിംഗ് സ്റ്റാർ തിരൂർ അനുശോചിച്ചു
എംടി എന്ന രണ്ടക്ഷരം ലോക മലയാളികൾക്ക് അഭിമാനമായ മഹാരഥൻ
എം.ടി.യുടെ നിര്യാണം NCP മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചിച്ചു
തിരുർ മണ്ഡലം സി ഐ ഇ ആർസർഗോത്സവം
എൻ എസ് എസ് വൃക്ഷ തൈകൾ നട്ടു
എൻ എസ് എസ് ജലജീവി തം- പദയാത്രയും തെരുവ് നാടകവും നടത്തി
വിടവാങ്ങിയത് മലയാള സാഹിത്യത്തിന്റെ ഇതിഹാസം
ഡിജിറ്റൽ അറസ്റ്റ്: നാലു കോടി രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ
പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി
പ്രാദേശികം
നോർക്ക റൂട്ട്സ്- കാനറാ ബാങ്ക് പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് ജൂലൈ 20ന്
by Sreekumar
July 18, 2024July 18, 2024
Leave a Reply