ഇന്ത്യാ പോസ്റ്റിൻ്റെ പേരിലും വ്യാജ സന്ദേശങ്ങൾ: തട്ടിപ്പ്!

ഇന്ത്യാ പോസ്റ്റിൻ്റെ പേരിലും വ്യാജ സന്ദേശങ്ങൾ: തട്ടിപ്പ്!

ഇന്ത്യാ പോസ്റ്റ് എന്ന പേരിലുള്ള വ്യാജ സന്ദേശങ്ങള്‍ നിങ്ങൾക്കും കിട്ടിയിട്ടുണ്ടാവും.

നിങ്ങളുടെ പാക്കേജ് വന്നിട്ടുണ്ട്. രണ്ട് തവണ ഡെലിവറി ചെയ്യാൻ ശ്രമിച്ചെങ്കിലും വിലാസം അപൂർണമായതിനാല്‍ അതിന് സാധിച്ചില്ല. 48 മണിക്കൂറിനുള്ളില്‍ വിലാസം അപ്ഡേറ്റ് ചെയ്യുക. അല്ലാത്തപക്ഷം പാക്കേജ് തിരികെ അയക്കുന്നതാണ്. വിലാസം അപ്ഡേറ്റ് ചെയ്യാനായി ലിങ്കില്‍ ക്ലിക്ക് ചെയ്യുക.(ലിങ്ക്) അപ്ഡേറ്റ് ചെയ്തുകഴിഞ്ഞാല്‍ 24 മണിക്കൂറിനുള്ളി പാക്കേജ് വീണ്ടും ഡെലിവറി ചെയ്യുന്നതാണ്. എന്നാണ് സന്ദേശം

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ ഇന്ത്യാ പോസ്റ്റ് വെബ് സൈറ്റിനു സമാനമായ ഒരു വ്യാജ വെബ്സൈറ്റിലേക്കാണ് പോവുക. ഒരു ട്രാക്കിങ് ഐ.ഡിയും ഡെലിവറി പരാജയപ്പെട്ട നോട്ടിഫിക്കേഷനും അതില്‍ കാണാം. ഒപ്പം വിലാസം അപ്ഡേറ്റ് ചെയ്യാനും ആവശ്യപ്പെടും.

സന്ദേശങ്ങളുടെ ആധികാരികത ആദ്യം ഉറപ്പുവരുത്തുക. സംശയം തോന്നിയാല്‍ പരാതിപ്പെടുക.
വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെട്ടുള്ള ലിങ്കുകളിലും, അപരിചിതർ അയക്കുന്ന ലിങ്കുകളിലും ക്ലിക്ക് ചെയ്യാതിരിക്കുക.
വെബ്സൈറ്റുകളിലെയും സന്ദേശങ്ങളിലേയും ഭാഷയിലെ വ്യാകരണ പ്രശ്നങ്ങള്‍ ശ്രദ്ധിക്കുക.
ഇന്ത്യാ പോസ്റ്റിന്റെ ഈ സന്ദേശം ലഭിച്ചാല്‍ നിങ്ങള്‍ക്ക് ശരിക്കും ഒരു പാക്കേജ് വരാനുണ്ടോ എന്ന് പരിശോധിക്കുക.
നിങ്ങളുടെ അറിവില്‍ ഒരു പാക്കേജ് വരാനില്ലെങ്കില്‍, അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ വിവരം അന്വേഷിക്കുക
ലിങ്കുകള്‍ യഥാർത്ഥ് വെബ്സൈറ്റിന്റേത് തന്നെയാണെന്ന് ഉറപ്പുവരുത്തുക.
തട്ടിപ്പിന് ഇരയായെന്ന് മനസിലായാല്‍ 1930 വിളിച്ച്‌ വേഗം തന്നെ പരാതി നൽകുക

Leave a Reply

Your email address will not be published.