സമഗ്ര ശിക്ഷാ കേരള പദ്ധതിയുടെ ഭാഗമായി ട്രെയിനര്‍മാര്‍ക്കും ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുമുള്ള ത്രിദിന റസിഡന്‍ഷ്യല്‍ പരിശീലനം ‘പര്യാപ്ത- 2024 ’ന് തുടക്കമായി. പരിശീലനം മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി. രമേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ മൂന്നു കേന്ദ്രങ്ങളിലായി 150 പേരാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. എസ്.എസ്.കെ. പ്രവര്‍ത്തകരുടെ അക്കാദമിക വൈദഗ്ധ്യവും പ്രയോഗ നൈപുണിയും വളര്‍ത്തുക എന്ന ലക്ഷ്യവുമായാണ് പരിശീലനം നടത്തുന്നത്. മലപ്പുറം പി.എം.ആര്. ഗ്രാന്റ് ഡെയ്സില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മലപ്പുറം ബി.പി.സി പി.മുഹമ്മദാലി, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ ടി. രത്നാകരന്, വി.ആര് ഭാവന, ട്രെയിനര്‍മാരായ പി.പി രാജന്, റിയോണ്‍ ആന്റണി, കെ.കെ പവിത്രന് എന്നിവര്‍ സംബന്ധിച്ചു.
Leave a Reply