ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാണമെന്ന് വിവരാവകാശ കമ്മീഷൻ

തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് ഉത്തരവിട്ട് വിവരാവകാശ കമ്മീഷൻ. വിലക്കപ്പെട്ട വിവരം ഒഴിച്ച് മറ്റൊന്നും മറച്ചുവയ്ക്കരുതെന്നാണ് ഉത്തരവിൽ പറയുന്നത്. 2019 ലാണ് ഹേമ കമ്മിറ്റി സര്‍ക്കാരിന് റിപ്പോർട്ട് സമര്‍പ്പിച്ചത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്.

ഹേമ കമ്മിറ്റി രൂപീകരണം വലിയ ക്രെഡിറ്റായാട്ടാണ് ഒന്നാം പിണറായി സർക്കാർ പ്രചരിപ്പിച്ചത്. പക്ഷെ 2019 ഡിസംബർ 31 ന് റിപ്പോർട്ട് കിട്ടിയശേഷം പിന്നെ ഉടനീളം കണ്ടത് ഒളിച്ചുകളിയായിരുന്നു. മൊഴി നൽകിയവരുടെ സ്വകാര്യതാ പ്രശ്നം, ജസ്റ്റിസ് ഹേമയുടെ ഉപദേശം എന്നിവ ഉയർത്തി കാണിച്ചാണ് തുടക്കം മുതൽ റിപ്പോർട്ട് പുറത്ത് വിടാതിരുന്നത്.

Leave a Reply

Your email address will not be published.