എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട (OBC) ബി.എസ്.സി നഴ്സിംഗ് പഠനം പൂര്‍ത്തീകരിച്ച് 2 വര്‍ഷം പൂര്‍ത്തിയായിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും ബി.എസ്.സി നഴ്സിംഗ് കോഴ്സ് നാലാം വര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഐഇഎല്‍ടിഎസ്/ടോഫല്‍/ഒഇടി/NCLEX (ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്രേജ് ടെസ്റ്റിംഗ് സിസ്റ്റം/ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ആസ് എ ഫോറിന്‍ ലാംഗ്രേജ്/ഓക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ്/നാഷണല്‍ കൗണ്‍സില്‍ ലൈസെന്‍ഷുല്‍ എക്‌സാമിനേഷന്‍) തുടങ്ങിയ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സുകള്‍ക്ക് വകുപ്പ് എംപാനല്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ പരിശീലനം നടത്തുന്നവര്‍ക്ക്  ധനസഹായം നല്‍കുന്ന പദ്ധതിക്ക് (2024-25) പിന്നാക്ക വിഭാഗ വികസന വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. egrantz3.0 എന്ന പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒഡേപെക് പോലുള്ള സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയിട്ടുള്ള അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കും. അവസാന തിയ്യതി ജൂലൈ 31. വിശദാംശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ www.egrantz.kerala.gov.in, www.bcdd.kerala.gov.in വെബ് സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ – എറണാകുളം മേഖലാ ഓഫീസ് –  0484 – 2983130 

Leave a Reply

Your email address will not be published.