പദ്ധതി പ്രവർത്തനങ്ങളുടെ ആരംഭഘട്ടത്തിൽ തന്നെ ജനപ്രതിനിധികളെകൂടി അറിയിച്ച് സഹകരണം തേടി നിർവ്വഹണം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് ജില്ലാ വികസന സമിതിയോഗത്തിൽ എ.ഡി.എം. ടി.മുരളി നിർദ്ദേശിച്ചു. എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് ആരംഭിക്കുന്ന പദ്ധതികളുടെ പോലും ഓഫീസ് ഫയൽ ജോലികൾ പൂർത്തിയാക്കിയശേഷമാണ് പ്രവർത്തനപുരോഗതി സ്ഥിതിയെക്കുറിച്ച് പല നിർവ്വഹണ ഉദ്യോഗസ്ഥരും അറിയിക്കുന്നതെന്ന് എം.എൽ.എ.മാർ ചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ധ്യക്ഷൻ ഇങ്ങനെ നിർദ്ദേശിച്ചത്.
വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ മാറ്റി സ്ഥാപിക്കുന്നതിന് ഒഴിഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ പട്ടിക ഉടൻ ലഭ്യമാക്കുവാൻ ജില്ലാതല എസ്റ്റേറ്റ് കമ്മിറ്റിയോടും അദ്ദേഹം ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കട നിയോജക മണ്ഡലത്തിലെ ചാത്തൻ മാസ്റ്റർ റോഡ്, കരുവന്നൂർ -കാട്ടൂർ റോഡ്, പറയൻ കടവ് പാലം, എന്നിവയുടെ നിർമ്മാണ പുരോഗതി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു യോഗത്തിൽ ആരാഞ്ഞു.
കരുവന്നൂർ സൌത്ത് ബണ്ട് റോഡ് നിർമ്മാണം, ഇരിങ്ങാലക്കുട – മാപ്രാണം വാതിൽ മാടം നഗറിൽ ദുരന്ത നിവാരണ പദ്ധതിയിൽ ലഭിച്ച ഭൂമിയുടെ രജിസ്ട്രേഷൻ ഫീസിൽ ഇളവ് നൽകുന്നതിനെക്കുറിച്ച് പരിശോധിക്കണം.
മാപ്രാണം -നന്തിക്കര, ആനന്ദപുരം- നെല്ലായി റോഡിന്റെ നിർമ്മാണ പുരോഗതിയും മന്ത്രി ജില്ലാ വികസന സമിതി യോഗത്തിൽ വിലയിരുത്തി.
കെട്ടിടം പണി പൂർത്തിയായ കടപ്പുറം പഞ്ചായത്തിലെ ഐസോലേഷൻ വാർഡ് തുറന്ന കൊടുക്കുന്നതിന് നടപടി സ്വീകരിക്കാൻ എൻ.കെ. അക്ബർ എംഎൽഎ ജില്ലാ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടു. സുനാമി കോളനിയിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
സ്കൂൾ കെട്ടിടനിർമ്മാണം, കുടിവെള്ള വിതരണം, പുന്നയൂർ പഞ്ചായത്തിൽ പൊതുശ്മശാന നിർമ്മാണം, എക്സൈസ് ഓഫീസ് നിർമ്മാണം, ജലസേചനം, ആശുപത്രി വികസനം, റോഡ് നവീകരണം, ടൂറിസം, ഭൂമി കയ്യേറ്റം, വരടൻ ചിറ പുനർ നിർമ്മാണം, ജല ജീവൻ മിഷൻ പദ്ധതി അവലോകനം, ആദിവാസി പട്ടികജാതി പട്ടികവർഗ്ഗം ക്ഷേമം, തീരദ്ദേശ ഹൈവേ സർവ്വെ, മാലിന്യ നിർമ്മാർജ്ജനം, പുഴ നവീകരണം, പട്ടയം എന്നിങ്ങനെ 72 വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു, എം.എൽ.എ. മാരായ എൻ.കെ.അക്ബർ, ഇ.ടി. ടൈസൺ മാസ്റ്റർ, കെ.കെ.രാമചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, സനീഷ് കുമാർ ജോസഫ്, പി. ബാലചന്ദ്രൻ, സബ് കളക്ടർ മുഹമ്മദ് ഷഫീഖ്, അസി. കളക്ടർ അതുൽ സാഗർ, ജില്ലാ പ്ലാനിങ് ഓഫീസർ ടി.ആർ.മായ, വകുപ്പ് ജില്ലാ തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
FlashNews:
പരപ്പനങ്ങാടി ഗവ. മോഡൽ ലാബ് സ്കൂൾ സ്റ്റേഷനറി സ്റ്റോർ ഉദ്ഘാടനം ചെയ്തു.
നടുറോട്ടിൽ സ്ഥാപിച്ച വാട്ടർ അതോറിറ്റിയുടെ വാൽവ് മാറ്റി സ്ഥാപിക്കുക
വിപി എന്ന രണ്ടക്ഷരം നാടിൻ്റെ പൊതു വികാരം
ചെറിയമുണ്ടം P H C യിലേക്ക് O P ടികറ്റ് ഉൾപ്പടെ യുള്ള പ്രിന്റ് മീറ്റീരിയൽ കയ്മാറി
വി.പി. അനിൽ ആര്?
കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി നാടുകടത്തി
എം ഇ എസ് സെൻട്രൽ സ്കൂളിൽ വാർഷികാഘോഷപരിപാടി
യുകെയില്‍ കണ്ടെത്തിയത് ദിനോസര്‍ ഹൈവേ
ദ്രോണാചാര്യ അവാർഡ് എസ് മുരളിധരന് .
ചാതുർവർണ്യ വ്യവസ്ഥയുടെ ഹിന്ദുത്വ പേരാണ് സനാതനധർമം
മുസ്ലിം ലീഗ്-ജമാഅത്ത് ഇസ്ലാമി കൂട്ടുകെട്ടിനെയാണ് അന്ന് പറഞ്ഞത്’
ലഹരി ഉപയോഗവും അക്രമവും കൂടുന്നത് പോലീസിന്റെ അനാസ്ഥയാൽ
മയക്കുമരുന്ന് കടത്ത് കേസ്
നിക്ഷേപവുമായി മുങ്ങി; അരക്കോടിയും പലിശയും നൽകാൻ വിധി
കണ്ടൈനർ ലോറി ബുളറ്റിൽ തട്ടി ബൈക്ക് യാത്രികൻ മരിച്ചു
കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം
ഫിംഗര്‍ പ്രിക് രക്തപരിശോധനയ്ക്ക് ഗുണങ്ങളേറെ
സര്‍വകലാശാലാ റീഫണ്ട് സോഫ്റ്റ് വെയര്‍ പുറത്തിറക്കി
നെഹ്റു സെക്യുലർ അവാർഡ് മുല്ലപ്പള്ളി രാമചന്ദ്രന്:
പ്രാദേശികം
പദ്ധതി പൂർത്തീകരണം ജനപ്രതിനിധികളുടെ സഹകരണത്തോടെ വേഗത്തിലാക്കണം
by Sreekumar
June 29, 2024June 29, 2024
Leave a Reply