
പരപ്പനങ്ങാടി : അക്രമിയെ പിടി കൂടുന്നതിനിടെ സി.ഐ.ക്ക് കുത്തേറ്റു.
പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുപ്പി വളവിൽ വെച്ചാണ് ഇന്നലെ രാത്രി ഒന്നരയോടെ പ്രതിയെ പിടി കൂടുന്നതിനിടെ പരപ്പനങ്ങാടി എസ്എച്ച്.ഒ. സ്റ്റെപ്റ്റൊ ജോണിന് കുത്തേറ്റത്.
മൊടുവിങ്ങൽ പ്രദേശത്തുള്ള എഎസൈയുടെ സഹോദരനാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.
മൊടുവിങ്ങൽ കാട്ടുങ്ങൽ സജേഷ് ആണ് പ്രതി
ഇയാൾ പോലീസ്കാരനായ സഹോദരനേയും, കുടുംബങ്ങളേയും ആക്രമിക്കുകയും ഇവരുടെ കാർ തകർക്കുകയും ചെയ്തതിനെ തുടർന്ന് വിവരമറിഞ്ഞെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമിക്കുകയായിരുന്നു.
ആക്രമം തടയാൻ ശ്രമിച്ചതിനെ തുടർന്നാണ് സി ഐക്ക് പരിക്കേറ്റത്.
നാട്ടുകാർക്ക് നേരേയും ഇയാൾ ആക്രമിച്ചതായി പറയുന്നു. പ്രതിക്ക് മാനസിക അസ്വസ്ഥതയുള്ളതായി പറയുന്നുണ്ട്.
ആക്രമത്തിന് ശേഷം പ്രതിരക്ഷപെട്ടു
ഗുരുതരമായ പരിക്കേറ്റ സി.ഐയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Leave a Reply